/indian-express-malayalam/media/media_files/uploads/2023/02/vijay-babu-on-challenges-faced-enkilum-chandrike-749667.jpg)
ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഒരു പുതിയ റിലീസുമായി എത്തുകയാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു. സഹപ്രവർത്തകയായ ഒരു നടി ലൈംഗികവും ശാരീരികവുമായ പീഡനം ആരോപിച്ചതിനെ തുടർന്ന് അതിന്റെ ക്രിമിനൽ കേസ് നടപടികളിൽ പെട്ട വിജയ് ബാബു കഴിഞ്ഞ ഒരു വർഷത്തോളമായി സിനിമയിൽ സജീവമായിരുന്നില്ല.
അദ്ദേഹത്തിന്റെ നിർമ്മാണകമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ സംസാരിച്ച വിജയ് ബാബു നേരിട്ട തിരിച്ചടികളെ താൻ എങ്ങനെ നോക്കിക്കാണുന്നു എന്ന് വിശദീകരിച്ചു.
"ജീവിതത്തിൽ കയറ്റവും ഇറക്കവും ഉണ്ടാകും. നമ്മൾ തളരാതെ നിൽക്കുക. കാരണം നമ്മളെ ആശ്രയിച്ച് ഒരുപാട് പേര്‍ കൂടെയുണ്ട്. കുടുംബമുണ്ട്, ജോലിക്കാരുണ്ട്. ഒരുപാട് പേർ ഞാൻ തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്. തളരാതെ നിൽക്കുക, ശക്തമായി മുന്നോട്ടു പോകുക. അതിന്റെ ഭാഗമായാണ് ഈ തിരിച്ചു വരവ്. ജീവിതത്തിൽ പല തരത്തിൽ വെല്ലുവിളികളുണ്ടാകും. മുന്നോട്ടു പോകുക എന്നതാണ് എല്ലാവരോടും പറയുവാനുള്ളത്," വിജയ് ബാബു മനോരമ ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞു.
ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന 'എങ്കിലും ചന്ദ്രികേ' മികച്ച കൂട്ടായ്മയിൽ നിന്ന് വന്ന മനോഹരമായ ഒരു ചിത്രമാണ് എന്ന് പറഞ്ഞ വിജയ് ബാബു കുടുംബമായി വന്നാൽ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് തിയറ്ററിൽ നിന്നും പോകാൻ പറ്റുന്ന സിനിമയാണ് ഇത് എന്നും കൂട്ടിച്ചേർത്തു. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, ബേസിൽ ജോസഫ്, നിരഞ്ജന അനൂപ്, തൻവി റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.