/indian-express-malayalam/media/media_files/uploads/2023/09/Vijay-Antony-daughter-Meera-Death-1.jpg)
വിജയ് ആന്റണിയുടെ മകൾ മീരയെ ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, ആത്മഹത്യയെന്നാണ് റിപ്പോർട്ട്
സെപ്റ്റംബർ 19നായിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ 16കാരിയായ മീരയെ ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് റിപ്പോർട്ട്. മകളുടെ വേർപാടിന്റെ നടുക്കത്തിൽ നിന്നും ഇതുവരെ മോചിതനായിട്ടില്ല വിജയ് ആന്റണിയും കുടുംബവും.
പുലർച്ചെ മൂന്ന് മണിയോടെ മകളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീരയെ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മകളുടെ മരണശേഷം വിജയ് ആന്റണി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ കണ്ണു നനയിക്കുന്നത്. ‘അവൾ മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു സ്ഥലത്തേക്ക് പോയി’ വിജയ് കുറിക്കുന്നു.
“എന്റെ മകൾ മീര വളരെ സ്‌നേഹമുള്ളവളും ധീരയുമാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും പ്രതികാരവും ഇല്ലാത്ത മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു സ്ഥലത്തേക്കാണ് അവൾ ഇപ്പോൾ പോയിരിക്കുന്നത്. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു.
“ഞാനും അവളോടൊപ്പം മരിച്ചു. ഞാനിപ്പോൾ അവളോടൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി മുതൽ അവൾക്കുവേണ്ടി ഞാൻ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളിൽ നിന്ന് ആരംഭിക്കും," കുറിപ്പിൽ വിജയ് പറയുന്നു.
— vijayantony (@vijayantony) September 21, 2023
മീരയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു മീര പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലുമെല്ലാം ഏറെ മിടുക്കിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മീര തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്താണ് ഈ ചെറുപ്രായത്തിൽ മീരയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന കാരണം വ്യക്തമല്ല. അതേസമയം, കുട്ടി ഡിപ്രഷനു ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
രണ്ടു പെണ്മക്കളാണ് വിജയ് ആന്റണിക്കുള്ളത്. വിജയ് ആന്റണിക്കും ഫാത്തിമക്കും ലാറ എന്നൊരു മകള്‍ കൂടി ഉണ്ട്.
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us