വലിയൊരു ആരാധകവൃന്ദം തന്നെയുള്ള തമിഴകത്തിന്റെ പ്രിയതാരങ്ങളാണ് വിജയ്യും അജിത്തും. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്വകാര്യചടങ്ങിനിടെ കണ്ടുമുട്ടിയ ഈ താരങ്ങൾ പരസ്പരം സൗഹൃദം പങ്കിടുന്നതിന്റെ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. അജിത്തിനൊപ്പം ശാലിനിയും മകൾ അനൗഷ്കയുമുണ്ട്, വിജയിനൊപ്പം ഭാര്യ സംഗീതയും.
കുഞ്ഞു അനൗഷ്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന വിജയിനെയും വീഡിയോയിൽ കാണാം. ഇളയ ദളപതിയും തലയും ഒന്നിച്ചുള്ള ഈ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
സംവിധായകൻ എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുക. പൂജ പൂജ ഹെഗ്ഡെയും ചിത്രത്തിലുണ്ട്. സൺ പിക്ച്ചേഴ്സ് ഒരുക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ സംഗീതവും മനോജ് പരമഹംസ ഛായാഗ്രഹണവും നിർവ്വഹിക്കും.
Read more: വിജയ്യെക്കുറിച്ച് ഷാരൂഖ് ഖാന് പറയാനുളളത്