പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യൂമെന്ററിയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. വിഘ്‌നേഷ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. വീഡിയോയില്‍ ഇരുവരും തങ്ങളുടെ വിവാഹത്തിലേയ്ക്കു നയിച്ച സന്ദര്‍ഭങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. വിവാഹത്തിനായി ഒരുങ്ങുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാനാകും.
തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംശയോടെ കാത്തിരുന്ന താര വിവാഹമാണ് നയന്‍താര- വിഘ്‌നേഷ് എന്നിവരുടേത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു വിവാഹ ഡോക്ക്യുമെന്ററി റിലീസ് ചെയ്യുമെന്നു വിവാഹ ശേഷം പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇതിന്റെ പകര്‍പ്പവകാശവും നേടിയിരുന്നു.
സംവിധായകന്‍ ഗൗതം മേനോന്‍ നയന്‍താരയുടെ വിവാഹ വീഡിയോയിനെ പറ്റി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.നയന്‍താരയുടെ വിവാഹ വിഡിയോയല്ല മറിച്ച് അവരുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നതെന്നാണ് ഗൗതം മേനോന്‍ പിങ്കവില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘ നയന്‍താരയുടെ ചെറുപ്പം മുതലുളള കാര്യങ്ങള്‍ നിങ്ങള്‍ക്കു ആ വീഡിയോയില്‍ കാണാനാകും. അവരുടെ ഒരുപ്പാട് കുട്ടിക്കാല ചിത്രങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്’ ഗൗതം മേനോന്‍ പറഞ്ഞു.
‘നയന്‍താര- ബിയോണ്‍ഡ് ദി ഫെയറിടെയില്‍’ എന്നാണ് ഡോക്യുമെന്ററിയ്ക്കു നല്‍കിയിരിക്കുന്ന പേര്.