പ്രണയദിനത്തില്‍ നയന്‍താരയ്ക്ക് ആശംസ അറിയിച്ചു കൂട്ടുകാരന് വിഗ്നേഷ് ശിവന്. അഞ്ചു വര്‍ഷമായി തങ്ങള്‍ ഒന്നിച്ചിട്ട് എന്നും ആ കാലം മുഴുവന്‍ നയന്‍താരയുടെ സ്നേഹം നിറഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു എന്നും വിഗ്നേഷ് കുറിച്ചു.
“ഉപാധികളില്ലാത്ത നിന്റെ സ്നേഹവും കരുതലും കാരണം നിന്നോടൊപ്പമുള്ള ഓരോ ദിനവും എനിക്ക് പ്രണയദിനമാണ്,” വിഗ്നേഷ് എന്ന വിക്കി കൂട്ടിച്ചേര്‍ത്തു.
നയന്‍താരയും വിഗ്നേഷ് ശിവനും – തമിഴകത്തെ ഏറ്റവും പുതിയ ‘റൊമാന്റിക് കപ്പിള്‍’ ഇവരാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വിഗ്നേഷ് നയന്‍സിനോട് നടത്തുന്ന സ്നേഹപ്രകടങ്ങളും ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയതിനെ തുടര്‍ന്ന് നയന്‍സിന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ തങ്ങളുടെ ‘തലൈവി’യുടെ വിവാഹവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിന് ഇനി അധിക നീളമില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു സിനിമാ അവാര്‍ഡ് പരിപാടിയ്ക്കിടെ ‘ഭാവി വരന്’ എന്ന് നയന്‍താര വിഗ്നേഷിനെ അഭിസംബോധന ചെയ്തതോടെയാണ് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. വിഗ്നേഷ് സംവിധാനം ചെയ്ത ‘നാനും റൌഡി താന്‍’ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. അഞ്ചു വര്‍ഷത്തോളമായി ഇത് തുടരുന്നു.
ഇരുവരും ഒന്നിച്ചു പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും യാത്രകള്‍ നടത്തുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് ഒരവസരത്തില്‍ വിഘ്നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.
“ഈ സ്നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്നേഹവും,” നയന്‍സിനൊപ്പം ചേര്‍ന്നു നില്ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് വിഘ്നേശ് ഇങ്ങനെ കുറിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 18ന് വിഗ്നേഷ് ശിവന്റെ പിറന്നാളിന് മുന്നോടിയായാണ് ഇരുവരും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. മുന്‍പൊരു അവസരത്തിലും നയന്‍താര സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയിരുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ നയന്‍താരയും വിഗ്നേഷും ചേര്‍ന്ന് ഗുരുദ്വാരയിലെ ലാംഗാറില്‍ (അവിടെയെത്തുന്നവര്‍ക്കായുള്ള സൗജന്യ ഭക്ഷണം) പങ്കെടുത്തു.
മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തി, ഇപ്പോള്‍ തെന്നിന്ത്യയുടെ തന്നെ ‘മോസ്റ്റ് ഡിസയേര്‍ഡ് നടി’യായിത്തീര്ന്നിരിക്കുകയാണ് ഈ തിരുവല്ലാക്കാരി പെണ്‍കുട്ടി. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ‘ലേഡി സൂപ്പർ സ്റ്റാർ’ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ ‘നയന്‍സ്’ എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.
ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല, തോൽവികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച് ശ്രദ്ധേയമായ വിഷയം.
Read More: തെന്നിന്ത്യയുടെ താരറാണി