കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.

“ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും,” നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേഷ് ഇങ്ങനെ കുറിച്ചത്.

ഇരുവരും ഇടയ്ക്കിടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കൂടാതെ നയന്‍താരയെ പ്രശംസിക്കാന്‍ കിട്ടുന്ന ഒരു അവസരവും വിഘ്‌നേഷ് പഴാക്കാറില്ല. നയന്‍സിന്റെ പിറന്നാളിനും, സിനിമ റിലീസിനുമെല്ലാം വിഘ്‌നേഷ് സോഷ്യല്‍ മീഡിയയിലൂടെ ആ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. അടുത്തിടെ ‘അരം’ എന്ന ചിത്രത്തിന് വിജയ് ടിവിയുടെ പുരസ്‌കാരങ്ങള്‍ നേടിയപ്പോഴും വിഘ്‌നേഷ് ഇതാവര്‍വര്‍ത്തിച്ചു.

അടുത്തിടെ യുഎസ്സില്‍ വെക്കേഷന്‍ ചെലവഴിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുവരും യുഎസ്സിലെ തങ്ങളുടെ നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെക്കേഷന്‍ സമയത്ത് ഇരുവരും ലൊസാഞ്ചല്‍സില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് വിഘ്‌നേഷ് പങ്കുവച്ചത്. ഇരുവരുടേയും വിവാഹം താമസിയാതെ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ