സംവിധായകൻ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണെങ്കിലും ഇതുവരെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല നയൻതാര. എന്നാൽ വിഘ്നേശിനൊപ്പം പിറന്നാൾ ആഘോഷിച്ചും ന്യൂഇയർ ആഘോഷിച്ചും നയൻസ് തന്റെ പ്രണയം പറയാതെ പറയുന്നുമുണ്ട്. ഇരുവരും പ്രണയം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും കോളിവുഡിൽ രണ്ടുപേരും പ്രണയജോഡികളാണ്.
Read More: ‘നയനിസ’ത്തിന്റെ പതിനാല് വര്‍ഷങ്ങള്‍… ആശംസകളുമായി വിഘ്നേശ്
നയൻതാരയുടെ സിനിമയെ പ്രോമോട്ട് ചെയ്തും പ്രകീർത്തിച്ചും വിഘ്നേശ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാറുണ്ട്. നയൻതാര ആകട്ടെ പോസ്റ്റുകൾക്കുപകരം പ്രാർത്ഥന കൊണ്ടാണ് വിഘ്നേശിന്റെ ഹൃദയം കീഴടക്കിയത്. വിഘ്നേശിന്റെ ഏറ്റവും പുതിയ ചിത്രമാണ് താനാ സേർന്ത കൂട്ടം. സൂര്യയും കീർത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊങ്കലിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇതിനു മുന്നോടിയായി വിഘ്നേശും നയൻതാരയും ക്ഷേത്രദർശനം നടത്തി.
#Nayanthara and #Vikki Temple visit #TSK #ThaanaaSerndhaKoottam #Aramm #VigneshShivN pic.twitter.com/ZIVVnygmwN
— IndiaGlitz – Tamil (@igtamil) January 3, 2018
ഇരുവരും ക്ഷേത്രദർശനത്തിന് എത്തിയപ്പോഴുളള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അതേസമയം, ഇരുവരും എത്തിയത് ഏതു ക്ഷേത്രത്തിലാണെന്നത് സംബന്ധിച്ച് വിവരമില്ല. എന്തായാലും കാമുകന്റെ പടം വിജയിക്കാൻ പ്രാർത്ഥനയുമായി കഴിയുകയാണ് നയൻതാര.