നയൻതാരയും വിഘ്നേഷ് ശിവനും കോളിവുഡ് ആരാധകരുടെ പ്രിയ ജോഡികളാണ്. ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പരസ്പരം സ്നേഹത്തിലാണെന്ന് ആരാധകരെ ബോധ്യപ്പെടുത്തുന്നുണ്ട്. നയൻതാരയോടുളള ഇഷ്ടം പങ്കുവയ്ക്കാൻ കിട്ടുന്ന ഒരവസരവും വിഘ്നേഷ് കളയാറില്ല. ഇടയ്ക്കിടെ വിഘ്നേഷ് സർപ്രൈസുകൾ നൽകാറുണ്ട് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന്.

Read: നീയെൻ ലോകസുന്ദരി, നിന്നെപോലെ മറ്റാരുമില്ല: നയൻതാരയോട് വിഘ്നേഷ്

വനിതാ ദിനത്തിലും വിഘ്നേഷ് നയൻതാരയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നു. നയൻതാരയ്ക്ക് സർപ്രൈസ് ഡിന്നർ ഒരുക്കിയാണ് ഇത്തവണ വിഘ്നേഷ് സ്നേഹം പ്രകടിപ്പിച്ചത്. ഇരുവരുടെയും ഡിന്നർ ഡേറ്റിൽനിന്നുളള ചിത്രം വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.

Read: വിജയ്‌യും നയൻതാരയും വീണ്ടുമൊന്നിക്കുന്നു; ‘ദളപതി63’ ഷൂട്ടിംഗ് തുടങ്ങി

സാരിയിൽ സുന്ദരിയായ നയൻതാരയുടെ ചിത്രമാണ് വിഘ്നേഷ് ആരാധകർക്കായി പോസ്റ്റ് ചെയ്തത്. ‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്’ എന്ന ക്യാപ്ഷനാണ് വിഘ്നേഷ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. നയൻസിനെ പലപ്പോഴും വിഘ്നേഷ് തന്റെ പോസ്റ്റുകളിൽ എന്റെ തങ്കമെന്നാണ് വിശേഷിപ്പിക്കാറുളളത്.

നയൻതാരയുടെ ഉടൻ റിലീസാകാനിരിക്കുന്ന ചിത്രമാണ് അയ്റ. മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുക. ദളപതി വിജയ്‌യുടെ 63-ാമത് ചിത്രത്തിലും നയൻതാരയാണ് നായിക. ശിവ കാർത്തികേയനെ നായകനാക്കിയാണ് വിഘ്നേഷ് ശിവൻ തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ