/indian-express-malayalam/media/media_files/uploads/2023/06/Vignesh-Surprise.png)
Vignesh Shivan/ Instagram
വെള്ളിയാഴ്ച്ചയായിരുന്നു തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരദമ്പതികളായ വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും ആദ്യ വിവാഹ വാർഷികം. തങ്ങളുടെ ഏറ്റവും വിശേഷ ദിവസത്തിൽ ഒട്ടനവധി ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. നയൻതാര കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരുടെയും പ്രണയം നിറഞ്ഞ നിമിഷങ്ങളെല്ലാം ചിത്രങ്ങളിൽ കാണാമായിരുന്നു. വിവാഹ വാർഷിക ദിനത്തിൽ നയൻതാരയ്ക്കായി വിഘ്നേഷ് ഒരുക്കിയ ഒരു സർപ്രൈസ് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വിഘ്നേഷിന്റെ പ്രിയ സുഹൃത്തും ഓടക്കുഴൽ കലാക്കാരനുമായ നവീനിന്റെ സഹായത്തോടെയാണ് താരം സർപ്രൈസ് ഒരുക്കിയത്. നയൻതാര അഭിനയിച്ച ചിത്രങ്ങളിലെ പ്രശസ്ത ഗാനങ്ങളാണ് നാൻപിഴയ് യും കാണാനെകണ്ണയ് യും. ഇവ രണ്ടും കോർത്തിണക്കി നവീൻ തന്റെ ഓടക്കുഴലിൽ വിസ്മയം തീർത്തു. ഇതു കേട്ട് സന്തോഷത്തോടെയിരിക്കുന്ന നയൻതാരയെ വീഡിയോയിൽ കാണാം. സന്തോഷത്താൽ വിഘ്നേഷിനെ ആലിംഗനം ചെയ്യുന്നുമുണ്ട് നയൻതാര.
തങ്ങളുടെ ഏറ്റവും പ്രിയപ്പെവർക്കൊപ്പമാണ് താരങ്ങൾ വിവാഹ വാർഷികം ആഘോഷിച്ചത്. അതിൽ കൂടുതൽ സന്തോഷം കൊണ്ടു വന്ന നവീനോട് നന്ദി പറയാനും വിഘ്നേഷ് മറന്നില്ല.
"നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസം. നമ്മുടെ പ്രിപ്പെട്ടവർക്കൊപ്പമുള്ള ഒരു ചെറിയ ആഘോഷമായിരുന്നത്. പന്ത്രണ്ട് വയസ്സു മുതലുള്ള എന്റെ ആത്മാർത്ഥ സുഹൃത്തായ നവീന് ഒരുപാട് നന്ദി. ഞാൻ നിന്റെയൊപ്പമാണ് വളർന്നത്. നിനക്കൊപ്പം ഒരു വേദിയിൽ ഞാൻ ഡ്രംസ് വായിച്ചിട്ടുണ്ട്. മാത്രമല്ല, നീ അനവധി വേദികളിൽ ഡ്രംസ് വായിക്കുന്നത് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എനിക്കേറ്റവും സന്തോഷം നൽകിയ വേദി ഇതായിരുന്നു, അതിനു ഞാൻ നിന്നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു," കുറിച്ചു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ൽ മുഖ്യവേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.