ശബരിമലയിൽ ദർശനം നടത്തി തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ വിഘ്നേഷ് ശിവൻ. മകരജ്യോതി ദർശനത്തിനായാണ് വിഘ്നേഷ് സന്നിധാനത്തെത്തിയത്. ശബരിമല സന്ദർശിച്ച വിശേഷം വിഘ്നേഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. 2020ലും മകരവിളക്ക് ദിനത്തിൽ അയ്യനെ ദർശിക്കാൻ വിഘ്നേഷ് ശബരിമലയിൽ എത്തിയിരുന്നു.
നടൻ ജയറാമും ഇന്ന് ശബരിമലയിൽ സന്ദർശനം നടത്തി. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തേക്ക് എത്തുന്നത്. മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അറിയിച്ചു.
75,000 അയ്യപ്പഭക്തരെയാണ് ഇക്കൊല്ലം മകരവിളക്ക് ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്. പൂർണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ട് തന്നെ പര്‍ണശാലകള്‍ കെട്ടാൻ അനുമതി നൽകിയിട്ടില്ല.
Read more: അയ്യനെ തൊഴുത് അജയ് ദേവ്ഗൺ; വീഡിയോ
കഴിഞ്ഞ ദിവസം ബോളിവുഡ് താരം അജയ് ദേവ്ഗണും ശബരിമലയിൽ ദർശനം നടത്തിയിരുന്നു. കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് അദ്ദേഹം നിലയ്ക്കലിലെത്തിയത്.
മാളികപ്പുറം നടയിലടക്കം ദർശനം നടത്തി. വഴിപാടുകൾ നടത്തിയശേഷം തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങിയാണ് അദ്ദേഹം മലയിറങ്ങിയത്. നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമലയിലെത്തുന്നത്.





രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അജയ് ദേവ്ഗണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.