scorecardresearch

നീ നൽകുന്ന പിന്തുണയാണ് എന്റെ ശക്തി; സ്നേഹം നിറഞ്ഞ വാക്കുകളാൽ നയൻതാരയ്ക്ക് നന്ദി പറഞ്ഞ് വിഘ്നേഷ്

എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്

നീ നൽകുന്ന പിന്തുണയാണ് എന്റെ ശക്തി; സ്നേഹം നിറഞ്ഞ വാക്കുകളാൽ നയൻതാരയ്ക്ക് നന്ദി പറഞ്ഞ് വിഘ്നേഷ്

നയൻതാരയും വിഘ്നേഷ് ശിവനും ഏറെ വർഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായ് കാത്തിരിക്കുന്ന വലിയൊരു ആരാധ കൂട്ടം തന്നെയുണ്ട്. നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിഘ്നേഷ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നയൻതാരയോടുള്ള തന്റെ സ്നേഹവും നന്ദിയും വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണ് വിക്കി.

തന്റെ പുതിയ സിനിമയായ ‘കാത്തുവാക്കുല രണ്ടു കാതൽ’ വലിയ വിജയമാകുന്നതിൽ നയൻതാര നൽകിയ പിന്തുണയെക്കുറിച്ചാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ”പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കൺമണി.”

”നീ സ്‌ക്രീനിൽ തിളങ്ങുന്നത് കാണാൻ.. ഒരു സംവിധായകൻ എന്ന നിലയിൽ നിന്നിൽനിന്ന് മികച്ചത് പുറത്തെടുക്കാനായത് എന്നെ സന്തോഷിപ്പിക്കുന്നു. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. നമ്മൾ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നല്ല സിനിമകൾ ഇനിയും ചെയ്യും,” വിഘ്നേഷ് കുറിപ്പിൽ പറയുന്നു.

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. റൊമാന്റിക് കോമഡി സിനിമയാണിത്. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. സിനിമയ്ക്കു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Read More: സിനിമയുടെ റിലീസിന് മുൻപ് തിരുപ്പതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vignesh shivan thanks note to nayanthara for the kaathuvaakkula randu kaadhal movie