തന്റെ അമ്മയെയും തന്റെ ‘ഹീറോ’ മഹേന്ദ്ര സിംഗ് ധോണിയെയും കുറിച്ചുള്ള വൈകാരികമായ ഒരു ഓർമ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ.
വിഘ്നേഷ് അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെ വച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഒരു പരസ്യം ചിത്രീകരിച്ചിരുന്നു. തന്റെയും ധോണിയുടെയും ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഘ്നേഷ്, തന്റെ റോൾ മോഡലിനെ കണ്ടുമുട്ടിയതിന്റെ വികാരം വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. മറ്റൊരു പോസ്റ്റിൽ, അദ്ദേഹം തനിക്ക് ‘പ്രിയപ്പെട്ടത്’ എന്ന് വിശേഷിപ്പിച്ച ഒരു ഓർമയും പങ്കുവച്ചു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മ ഐപിഎൽ താരങ്ങളുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമയത്തെ ഓർമയാണ് വിഘ്നേഷ് പങ്കുവെച്ചത്. അമ്മ ഒരു ഇൻസ്പെക്ടർ ആയിരുന്നതിനാൽ, അവർക്ക് എല്ലാ മേഖലകളിലേക്കും പ്രവേശനമുണ്ടായിരുന്നു. ഒരിക്കൽ ആ ചുമതലയ്ക്കിടിയിൽ എംഎസ് ധോണിയെ അമ്മ കാണുകയും ഒപ്പം ഫൊട്ടോ എടുക്കുകയും ചെയ്തതായി വിഘ്നേഷ് കുറിച്ചു.
“എന്റെ ജീവിതകാലം മുഴുവൻ ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്തു … എല്ലായ്പ്പോഴും ഒരു കടുത്ത ആരാധകനും ദൂരെ നിൽക്കുന്ന വിദ്യാർത്ഥിയുമായിരുന്നു! ഞാൻ വിവിധ സാഹചര്യങ്ങളെ കൈകാര്യം ചെയ്തിരുന്നു, ഷൂട്ടിങ്ങിനിടയിലെ സമയങ്ങളും, പരാജയങ്ങളും എല്ലാം… അത്തരമൊരു സാഹചര്യത്തോട് ധോണി എങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ സങ്കൽപ്പിക്കും… ഞാനും അങ്ങനെ തന്നെ ചെയ്യും! ദിവസവും 100 അംഗങ്ങളുടെ ഒരു ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ! നിങ്ങൾക്ക് നേതൃത്വപരമായ കഴിവുകൾ ആവശ്യമാണ്, ഞാൻ എപ്പോഴും എന്റെ ആരോധനാ പാത്രത്തെ പിന്തുടരുന്നു! :),” വിഘ്നേഷ് കുറിച്ചു.
ഒപ്പം അമ്മ ധോണിക്കൊപ്പം ഫൊട്ടൊയെടുത്തതിനെക്കുറിച്ചും വിഘ്നേഷ് കുറിക്കുന്നു. തനിക്ക് അതിന് അവരം ലഭിച്ചിരുന്നില്ലെന്നും സംവിധായകൻ കുറിച്ചു. എന്നിരുന്നാലും, പ്രിയപ്പെട്ടവരുടെ അനുഗ്രഹവും പ്രാർത്ഥനയും കൊണ്ടാണ് തനിക്ക് ഇപ്പോൾ ധോണിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
“ ചില നല്ല കാര്യങ്ങൾ സംഭവിച്ചു. താൻ ആരാധിക്കുന്ന താരത്തിനൊപ്പം സിഎസ്കെയ്ക്ക് വേണ്ടി ഒരു ചെറിയ വീഡിയോ സംവിധാനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു! ഞാൻ “ആക്ഷൻ” എന്ന് 36 തവണ പറഞ്ഞു ! വിരലുകൾ കൊണ്ട് എണ്ണുന്ന ഒരു കൊച്ചുകുട്ടിയെ പോലെ … ഓരോ തവണയും ഞാൻ ആക്ഷൻ പറയുകയും വീഡിയോ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതിന് ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി പറയുകയും ചെയ്യുന്നു.ഞാൻ ഭാഗ്യവാനാണ്,” വിഘ്നേഷ് കുറിച്ചു.
ഷൂട്ടിങ്ങിനിടെ താൻ ധോണിയെ അമ്മയുടെയും അദ്ദേഹത്തിന്റെയും ചിത്രം കാണിച്ചുവെന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞു. പരസ്യത്തിന്റെ സെറ്റിൽ വെച്ചും അമ്മ ക്രിക്കറ്റ് താരത്തെ കണ്ടു.
“ ഈ എളിയ മനുഷ്യൻ! വളരെ സ്വീറ്റ് ആയ മനുഷ്യൻ! വളരെ ഡൗൺ ടു എർത്ത്, വളരെ പ്രിയങ്കരനായ. അദ്ദേഹത്തിന് ചുറ്റുമുള്ള ഓരോ സെക്കൻഡും വിലമതിക്കുന്നു!. പ്രധാന സ്വപ്നങ്ങളിൽ ഒന്ന് യാഥാർത്ഥ്യമായി. എന്റെ ജീവിതത്തിലെ അനുഗ്രഹീതരായ മാലാഖമാർക്ക് പ്രത്യേക നന്ദി! ,” വിഘ്നേഷ് തന്റെ കുറിപ്പ് അവസാനിപ്പിച്ചു.
നയൻതാര, വിജയ് സേതുപതി, സാമന്ത രുത്ത് പ്രഭു എന്നിവർ അഭിനയിക്കുന്ന കാത്തുവാക്കുല രണ്ടു കാതൽ ആണ് വിഘ്നേഷിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
Also Read: ശകുന്തളയായി സാമന്ത; നായകനായി ദേവ് മോഹൻ