സൂര്യ ആരാധകർക്ക് സർപ്രൈസ് ഒരുക്കി സംവിധായകൻ വിഘ്‌നേഷ് ശിവൻ.സൂര്യ നായകനായെത്തുന്ന തന്റെ പുതിയ ചിത്രമായ താന സേർന്ത കൂട്ടം(ടിഎസ്കെ) എന്ന സിനിമയിൽ നിന്നുളള ഒരു ചിത്രമാണ് ഞായറാഴ്‌ച വിഘ്‌നേഷ് ശിവൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ക്യാരംസ് കളിച്ചു കൊണ്ടിരിക്കുന്ന സൂര്യയാണ് ചിത്രത്തിലുളളത്.

സൂര്യയുടെ ഫാൻസിനുളള ഞായറാഴ്ച ദിന സർപ്രൈസ് എന്ന് പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ട്വിറ്ററിൽ വൈറലായി മാറിയിരിക്കുകയാണ് സൂര്യയുടെ ഈ പുതിയ ചിത്രം.

ഈ വർഷം സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. ഒരു ആക്ഷൻ കോമഡിയായാണ് ചിത്രം ഒരുങ്ങുന്നത്. വിഘ്നേഷും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതും ഇതിന്റെ പ്രത്യേകതയാണ്. 2015ൽ പുറത്തിറങ്ങിയ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്‌ത നാനും റൗഡിതാൻ ആ വർഷത്തെ ഹിറ്റ് ചിത്രമായിരുന്നു.

കീർത്തി സുരേഷ്, തമ്പി രാമയ്യ, രമ്യ കൃഷ്‌ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റുളള​ താരങ്ങൾ. അനിരുദ്ധാണ് സിനിമയുടെ ഗാനങ്ങളൊരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനും 2 ഡി എന്റർടെയ്‌ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook