scorecardresearch

നക്ഷത്രം പോലെ തിളങ്ങുന്നവൾക്ക് എന്തിനാണ് ഫിൽട്ടർ?; നയൻതാരയെ കുറിച്ച് വിഘ്നേഷ്

സ്പെയിൻ യാത്രയ്ക്കിടയിൽ പകർത്തിയ നയൻതാരയുടെ ചിത്രങ്ങളുമായി വിഘ്നേഷ്

നക്ഷത്രം പോലെ തിളങ്ങുന്നവൾക്ക് എന്തിനാണ് ഫിൽട്ടർ?; നയൻതാരയെ കുറിച്ച് വിഘ്നേഷ്

സിനിമാതിരക്കുകൾക്കും ഷൂട്ടിനുമെല്ലാം ഇടവേള നൽകി സ്പെയിനിലെ ബാഴ്സലോണയിൽ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘേനേഷ് ശിവനും.

രണ്ടുദിവസം മുൻപാണ് സ്പെയിനിലേക്ക് ഇരുവരും പറന്നത്. “തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു,” എന്നാണ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ബാഴ്സലോണയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ് ശിവൻ. നയൻതാരയുടെ ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

രത്നം പോലെയും വജ്രം പോലെയും തിളക്കമുള്ളവൾ എന്നാണ് നയൻതാരയെ വിഘ്നേഷ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ പകർത്താൻ ഫോണിലെ ഫിൽറ്റേഴ്സിന്റെ ആവശ്യമില്ലെന്നും ഹാഷ് ടാഗിൽ വിഘ്നേഷ് സൂചിപ്പിക്കുന്നു.

അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.

ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vignesh shivan shares nayanthara s spain vacation photos

Best of Express