തായ്‌ലാൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. തായ്‌ലാൻഡിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.
ഇപ്പോഴിതാ, രസകരമായൊരു റീൽ ഷെയർ ചെയ്യുകയാണ് വിഘ്നേഷ്. ഭക്ഷണത്തിനായി കാത്തിരിക്കുന്ന നയൻതാരയെ ആണ് റീലിൽ കാണുക. ‘ഐ ആം സോ ഹംഗ്രി, ഐ ആം വെരിവെരി ഹംഗ്രി,’ എന്നു തുടങ്ങുന്ന വൈറൽ ടിക്ടോക് ഗാനവും റീലിനു പശ്ചാത്തലമായി കേൾക്കാം.
-
-
-
-
-
Photo: Vignesh Shivan/Instagram

തായ്‌ലാൻഡിലെ ‘ദി സയം’ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.


തായ്‌ലാൻഡ് യാത്രയ്ക്കിടെ ഫ്ളൈറ്റിൽ വച്ച് ആരാധകർക്ക് ഒപ്പം പോസ് ചെയ്ത ചിത്രവും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.
Read more: ചെട്ടികുളങ്ങര ദേവിയെ തൊഴുത് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ