/indian-express-malayalam/media/media_files/uploads/2023/07/Nayanthara-2.jpg)
നയൻതാര
ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം.
ഒരവധി ദിവസം മകനൊപ്പം ചെലവഴിക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ. എന്റെ ഉയിർ എന്നാണ് വിഘ്നേഷ് കുറിക്കുന്നത്.
ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ . ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ൽ മുഖ്യവേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.