scorecardresearch

മുഖം മറച്ച് നയൻതാര, കാരണം വെളിപ്പെടുത്തി വിഘ്നേശ് ശിവൻ

പുതിയ ചിത്രം അനൗൺസ് ചെയ്തതിനുപിന്നാലെ നയൻതാരയ്ക്ക് ഒപ്പമുളള ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പക്ഷേ ചിത്രത്തിൽ നയൻതാര തന്റെ മുഖം കൈകൊണ്ട് മറച്ചിരുന്നു

പുതിയ ചിത്രം അനൗൺസ് ചെയ്തതിനുപിന്നാലെ നയൻതാരയ്ക്ക് ഒപ്പമുളള ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പക്ഷേ ചിത്രത്തിൽ നയൻതാര തന്റെ മുഖം കൈകൊണ്ട് മറച്ചിരുന്നു

author-image
Entertainment Desk
New Update
nayanthara, vignesh shivan, ie malayalam

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് 'നെട്രികൺ'. കാമുകൻ വിഘ്നേശ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. വിഘ്നേശിന്റെ പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്സ് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകൻ.

Advertisment

Read Also: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്നലെ (സെപ്റ്റംബർ 15) ചെന്നൈയിൽ തുടങ്ങി. ചിത്രം അനൗൺസ് ചെയ്തതിനുപിന്നാലെ നയൻതാരയ്ക്ക് ഒപ്പമുളള ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പക്ഷേ ചിത്രത്തിൽ നയൻതാര തന്റെ മുഖം കൈകൊണ്ട് മറച്ചിരുന്നു. 'നെട്രികൺ' സിനിമയിലെ തന്റെ ലുക്ക് ഇപ്പോൾ പുറത്തുവിടാൻ ആഗ്രഹമില്ലാത്തതിനാലാണ് നയൻതാര മുഖം മറച്ചുപിടിച്ചത്. വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ ഇത് വ്യക്തമായിരുന്നു.

Advertisment

''ഒരിക്കൽക്കൂടി ഒന്നിച്ചൊരു ഷൂട്ടിങ്ങിന് തുടക്കമായി, പക്ഷേ ഇത്തവണ വ്യത്യസ്ത വേഷങ്ങളിലാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തുവിടുന്നതാണ്,'' എന്നായിരുന്നു വിഘ്നേശ് കുറിച്ചത്.

രജനീകാന്ത് നായകനായി 1981ല്‍ പുറത്തിറങ്ങിയ 'നെട്രികണ്‍' (മൂന്നാം കണ്ണ്) എന്ന സിനിമയുടെ പേരാണ് നയൻതാരയുടെ പുതിയ സിനിമയ്ക്കും നൽകിയിരിക്കുന്നത്. സിനിമയുടെ പേര് ഉപയോഗിക്കാൻ കവിതാലയ പ്രൊഡക്ഷൻസ് അനുമതി നൽകിയതായി വിഘ്നേശ് ശിവൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് നന്ദി അറിയിച്ച് നിർമാതാക്കളായ പുഷ്പ കന്തസ്വാമിക്കും കന്തസ്വാമിക്കും ഒപ്പമുളള ചിത്രം നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

View this post on Instagram

Blessed

A post shared by nayanthara (@nayantharaaa) on

ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണ് നയൻതാര അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രജനീകാന്ത് നായകനാവുന്ന 'ദർബാർ', ചിരഞ്ജീവിയുടെ 'സൈറ നരസിംഹ റെഡ്ഡി', വിജയ് ചിത്രം 'ബിഗിൽ' എന്നിവയാണ് നയൻതാരയുടേതായി ഉടൻ റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.

nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

nayanthara, vignesh shivan, ie malayalam

നാലു വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. 2020 ൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: