scorecardresearch

ഒടുവിൽ പ്രഖ്യാപനം: നയൻതാര- വിഘ്നേഷ് വിവാഹം ജൂൺ 9ന് തന്നെ

ഔദ്യോഗികമായി വിവാഹതീയതി പ്രഖ്യാപിച്ച് വിഘ്നേഷ് ശിവൻ

Nayanthara, Vignesh Shivan, Nayanthara wedding, Nayanthara Vignesh Wedding

തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരും ജൂൺ 09ന് വിവാഹിതരാവുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴിതാ, ഔദ്യോഗികമായി വിവാഹതീയതി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ.

വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക പ്രസ് മീറ്റിലാണ് വിഘ്നേഷ് വിവാഹതീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “എന്റെ വ്യക്തിജീവിതവും അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂൺ ഒമ്പതിന് ഞാനെന്റെ കൂട്ടുകാരിയും പ്രണയിനിയുമായ നയൻതാരയെ വിവാഹം കഴിക്കുന്നു. മഹാബലിപുരത്ത് വച്ച് നടക്കുന്ന ഇന്റിമേറ്റഡ് വെഡ്ഡിംഗിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂൺ 11ന് ഞങ്ങൾ നിങ്ങളെ എല്ലാവരെയും വന്നു കാണാം. എപ്പോഴും നിങ്ങളുടെ അനുഗ്രഹം വേണം.,” പ്രസ് മീറ്റിൽ വിഘ്നേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിവാഹം ക്ഷണിക്കാൻ നയൻതാരയും വിഘ്നേഷും നേരിട്ടെത്തിയിരുന്നു. സ്റ്റാലിനും മകനും നടനുമായ ഉദയനിധി സ്റ്റാലിനും ചേർന്നാണ് നയൻതാരയേയും വിഘ്നേഷിനെയും വരവേറ്റത്.

ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരുന്നത്.

2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയം നടന്നു. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ വർഷം വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ നയൻ‌താര വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ വിവാഹം ഉടനെന്ന അഭ്യൂഹങ്ങളുണ്ട്. ഇപ്പോൾ, വിഘ്നേഷ് തന്നെ വിവാഹതീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vignesh shivan officially confirmed his wedding with nayanthara