scorecardresearch

നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്

നയൻതാരയ്ക്ക് റോയൽ ബർത്ത്ഡേ ഗിഫ്റ്റ് തന്നെ സമ്മാനിച്ചിരിക്കുകയാണ് വിഘ്നേഷ്. 10 കോടി രൂപ വിലവരുന്ന റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്‌ടർ ആണ് നയൻതാരയ്ക്കുള്ള പിറന്നാൾ സമ്മാനം

നയൻതാരയ്ക്ക് റോയൽ ബർത്ത്ഡേ ഗിഫ്റ്റ് തന്നെ സമ്മാനിച്ചിരിക്കുകയാണ് വിഘ്നേഷ്. 10 കോടി രൂപ വിലവരുന്ന റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്‌ടർ ആണ് നയൻതാരയ്ക്കുള്ള പിറന്നാൾ സമ്മാനം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara Birthday

തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണി നയൻതാരയുടെ 41-ാം  പിറന്നാളായിരുന്നു ചൊവ്വാഴ്ച. നയൻതാരയുടെ ഓരോ ജന്മദിനവും ഗ്രാൻഡായി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന പങ്കാളിയാണ് വിഘ്നേഷ്. നയൻതാരയുടെ 39-ാം ജന്മദിനത്തിന് വിഘ്‌നേശ് ശിവൻ 3 കോടി രൂപ വിലയുള്ള മേബാക്ക് സമ്മാനിച്ചിരുന്നു 

Advertisment

Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

ഇത്തവണയും നയൻതാരയ്ക്ക് ബർത്ത്ഡേ ഗിഫ്റ്റായി ഒരു റോയൽ ഗിഫ്റ്റ് തന്നെ സമ്മാനിച്ചിരിക്കുകയാണ് വിഘ്നേഷ്. 

"വിചാരിച്ച പോലെയുള്ള ജീവിതം. എൻ്റെ ഉയിരിന് ജന്മദിനാശംസകൾ. നീ പിറന്ന ദിനം... ഒരു വരം. നിന്നെ ഭ്രാന്തമായും, അഗാധമായും സ്നേഹിക്കുന്നു എൻ്റെ അഴകീ. ലവ് യൂ.  ഞങ്ങളെ എപ്പോഴും ഏറ്റവും മികച്ച നിമിഷങ്ങൾ കൊണ്ട് അനുഗ്രഹിച്ച പ്രപഞ്ചത്തോടും സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു," എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പം നിൽക്കുന്ന വിഘ്നേഷിനെയും നയൻതാരയേയും ചിത്രങ്ങളിൽ കാണാം.  

Advertisment

Also Read: 450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ

10 കോടി രൂപ വിലവരുന്ന റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്‌ടർ ആണ് നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി വിഘ്നേഷ് സമ്മാനിച്ചിരിക്കുന്നത്.  

Also Read: 'നിൻ്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉണ്ടായിരുന്നു'; ദുൽഖറിനോട് മമ്മൂട്ടി

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 2022 ഒക്‌ടോബർ 9ന് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിനു  പരിചയപ്പെടുത്തി. വാടക ഗർഭധാരണത്തിലൂടെയായിരുന്നു ഉയിരിന്റെയും ഉലകിന്റെയും ജനനം. 

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നയൻതാര.  നിവിൻ പോളിയ്ക്ക് ഒപ്പം നയൻതാര അഭിനയിക്കുന്ന 'ഡിയർ സ്റ്റുഡന്റ്' എന്ന ചിത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നയൻതാരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് ഡിയർ സ്റ്റുഡൻ്റിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. വിദ്യ രുദ്രൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി - നയൻതാര ടീം ഒരുമിച്ചെത്തുന്നത്. ധ്യാൻ ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. 

Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: