തെന്നിന്ത്യയുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, പ്രിയപ്പെട്ടവന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് നയൻതാര.
അഭിമുഖങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാൻ ഇഷ്ടപ്പെടുന്ന നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയുന്നത് നയൻതാരയുടെ ബോയ്ഫ്രണ്ടും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്. ഇത്തവണയും പതിവു തെറ്റിയില്ല. വിഘ്നേഷ് ശിവൻ തന്നെയാണ് നയൻതാര തനിക്കായി ഒരുക്കിയ സർപ്രൈസിനെ കുറിച്ചുള്ള കുറിപ്പും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.
“തങ്കമേ… ഈ മനോഹരമായ പിറന്നാൾ സർപ്രൈസിനു നന്ദി. എന്റെ ജീവിതത്തിലെ നിന്റെ സാന്നിധ്യം തന്നെ സമാനതകളില്ലാത്ത സമ്മാനമാണ്,” വിഘ്നേഷ് കുറിക്കുന്നു.
കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങിൽ വച്ച് അടുത്തിടെ താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ നയൻതാര തുറന്നു പറഞ്ഞിരുന്നു. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര ഇക്കാര്യം വ്യക്തമാക്കിയത്.
തെന്നിന്ത്യയുടെ സ്വന്തം താരറാണിയും പ്രിയ സംവിധായകനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഇപ്പോൾ.
Read more: കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നയൻതാര, അരികിൽ വിഘ്നേഷും; വൈറലായി ചിത്രം