‘നല്ല സമയം ഇപ്പോൾ തുടങ്ങുന്നു’; ജന്മദിനത്തിൽ നയൻസിനൊപ്പം വിഘ്നേഷ് ശിവൻ

ഗോവയിലാണ് നയൻതാരയും വിഘ്നേഷും കുടുംബത്തോടൊപ്പം വിഘ്നേഷിന്റെ ജന്മദിനം ആഘോഷിക്കുന്നത്

Nayanthara, നയൻതാര, Vignesh Shivan, വിഘ്നേശ് ശിവൻ, Vignesh Shivan birthday, nayanthara love, നയൻതാര പ്രണയം, nayans, സീ അവാർഡ്, zee awards, ie malayalam, ഐഇ മലയാളം

ഇന്ന് തമിഴ് സിനിമ സംവിധായകനും നയൻതാരയുടെ കൂട്ടുകാരനുമായ വിഘ്നേഷ് ശിവന്റെ ജന്മദിനമാണ്. കുടുംബത്തോടൊപ്പം ഗോവയിലാണ് വിഘ്നേഷ് ജന്മദിനം ആഘോഷിക്കുന്നത്. നയൻസും വിഘ്നേഷും ഇരുവരുടേയും അമ്മമാരും ഗോവയിലാണ്. നയൻസിനൊപ്പമുള്ള ഒരു ചിത്രമാണ് വിഘ്നേഷ് ജന്മദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടേയും പ്രാർഥന കൊണ്ടും തങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിഘ്നേഷ് ചിത്രത്തോടൊപ്പം കുറിച്ചു. ‘നല്ല സമയം ഇപ്പോൾ തുടങ്ങുന്നു’ എന്നെഴുതിയ ഒരു ടി-ഷർട്ടാണ് വിഘ്നേഷ് ധരിച്ചിരിക്കുന്നത്.

Read More: നയൻസിന്റെ അമ്മയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ​ പങ്കുവച്ച് വിഘ്നേഷ്

ദിവസങ്ങൾക്കു മുൻപായിരുന്നു നയൻതാരയുടെ അമ്മയുടെ ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ വിഘ്നേഷ് പങ്കുവച്ചിരുന്നു.

View this post on Instagram

Happy birthday to my dearest ammmuuu Mrs. Kurian

A post shared by Vignesh Shivan (@wikkiofficial) on

Read More: വിഘ്‌നേഷിനൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിച്ച് നയൻതാര; ചിത്രങ്ങൾ

നയന്‍‌താരയോ വിഘ്നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല. എന്നാല്‍ അടുത്തിടെ ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

“ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,” ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ പറഞ്ഞു.

‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vignesh shivan birthday celebration in goa nayanthara

Next Story
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ മനുഷ്യാ? ആരാധകനോട് ജയസൂര്യ Jayasurya, Jayasurya video
The moderation of comments is automated and not cleared manually by malayalam.indianexpress.com