അവധിക്കാലം ആഘോഷിക്കാൻ ഗോവയിൽ എത്തിയ ചിത്രം കഴിഞ്ഞദിവസം തമിഴ് സിനിമ സംവിധായകനും നടി നയൻതാരയുടെ കാമുകനുമായ വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു. കുടുംബമായാണ് വിഘ്നേഷും നയൻതാരയും ഗോവയിലെത്തിയത്. ഇരുവരുടേയും അമ്മമാർ കൂടെയുണ്ട്. നയൻതാരയുടെ അമ്മയുടെ ജന്മദിനവും ഗോവയിൽ വച്ച് ആഘോഷിച്ചു. അതിന്റെ ചിത്രവും വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്.
ജന്മദിനാശംസകൾ മിസിസ് കുര്യൻ, എന്റെ പ്രിയപ്പെട്ട അമ്മു എന്നാണ് ചിത്രത്തോടൊപ്പം വിഘ്നേഷ് കുറിച്ചത്.
തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ് സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ്.’ ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.