scorecardresearch

പൂര്‍ണനഗ്നനായി മരം കയറ്റം, മഞ്ഞു പുതച്ച് ഉറക്കം; സാഹസികതയുമായി വിദ്യുത് ജംവാൾ, വീഡിയോ

ബോളിവുഡ് താരം വിദ്യുത് ജംവാളിന്റെ പുതിയ സാഹസിക വീഡിയോ വൈറലാകുന്നു. 'സഹജ' എന്ന യോഗാഭ്യാസത്തിന്റെ ഭാഗമായി നഗ്നനായി മരംകയറിയും മഞ്ഞിൽ തപസ്സിരുന്നും വിദ്യുത്

ബോളിവുഡ് താരം വിദ്യുത് ജംവാളിന്റെ പുതിയ സാഹസിക വീഡിയോ വൈറലാകുന്നു. 'സഹജ' എന്ന യോഗാഭ്യാസത്തിന്റെ ഭാഗമായി നഗ്നനായി മരംകയറിയും മഞ്ഞിൽ തപസ്സിരുന്നും വിദ്യുത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vidyut Jammwal

വിദ്യുത് ജംവാൾ

ബോളിവുഡിലെ കരുത്തുറ്റ ആക്ഷൻ നായകൻ വിദ്യുത് ജംവാൾ തന്റെ സാഹസികമായ ജീവിതശൈലി കൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. എന്നാൽ ഇത്തവണ താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയാണ്. പൂർണ്ണനഗ്നനായി മരത്തിൽ വലിഞ്ഞുകയറിയും മഞ്ഞിൽ കിടക്കുകയും ചെയ്യുന്ന വീഡിയോ ആണ് വിദ്യുത് പങ്കിട്ടിരിക്കുന്നത്.  

Advertisment

Also Read: കൈകുഞ്ഞുമായി നിവിൻ പോളി; 'ബേബി ഗേൾ' വരുന്നു

കളരിപയറ്റ് അഭ്യാസത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ചെയ്​തതെന്നാണ് താരത്തിന്‍റെ വിശദീകരണം. വര്‍ഷത്തിലൊരിക്കല്‍ താന്‍ ഇത് അനുഷ്ഠിക്കുന്നതാണെന്നും ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നുവെന്നും വിദ്യുത് ജംവാള്‍ പറഞ്ഞു. ഈ രീതി നിരവധി ന്യൂറോറിസെപ്റ്ററുകളെയും  പ്രൊപ്രിയോസെപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും, അതുവഴി ഇന്ദ്രിയാനുഭവങ്ങൾ വർദ്ധിപ്പിക്കാനും ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുമെന്നും വിദ്യുത് അവകാശപ്പെടുന്നു. 

Also Read: കൂട്ടുകാരിയുടെ ഡാൻസ് സ്റ്റുഡിയോ ഉദ്ഘാടനത്തിന് അടിപൊളി പെർഫോമൻസുമായി സുചിത്ര നായർ; വീഡിയോ

"കളരിപ്പയറ്റ് പരിശീലിക്കുന്നതിന്‍റെ ഭാഗമായി, വർഷത്തിലൊരിക്കൽ ഞാൻ 'സഹജ' എന്ന യോഗാഭ്യാസം ചെയ്യാറുണ്ട്. സഹജ എന്നാൽ സ്വാഭാവികമായ ശാന്തതയിലേക്കും സഹജവാസനയിലേക്കും മടങ്ങുക എന്നാണ് അർത്ഥം. ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നു."

"ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് നിരവധി ന്യൂറോറിസെപ്റ്ററുകളെയും പ്രൊപ്രിയോസെപ്റ്ററുകളെയും ഉത്തേജിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ ബാലൻസും ഏകോപനവും മെച്ചപ്പെടുത്തുന്നു. ഇത് കൂടുതൽ ശരീരബോധത്തിലേക്കും, മാനസിക ഏകാഗ്രതയിലേക്കും, മികച്ച നിലനിൽപ്പിലേക്കും നയിക്കുന്നു," ഇൻസ്റ്റഗ്രാം കുറിപ്പിൽ വിദ്യുത് പറയുന്നു.

Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ വളരെ വേഗത്തിൽ വിദ്യുത് മരത്തിൽ കയറുന്നത് കാണാം. ഇത് കൂടാതെ മഞ്ഞിൽ കിടക്കുന്നതും നേർത്ത കമ്പിയ്ക്ക് മുകളിലൂടെ നടക്കുന്നതും വീഡിയോയിലുണ്ട്. 

തന്റെ അസാധാരണമായ കായികക്ഷമത കൊണ്ടും അച്ചടക്കമുള്ള ജീവിതശൈലി കൊണ്ടും ശ്രദ്ധേയനായ നടനാണ് വിദ്യുത് ജാംവാൽ. 

എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത 'മദ്രാസി'  എന്ന ചിത്രത്തിലാണ് വിദ്യുത് അവസാനമായി അഭിനയിച്ചത്. ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യുത്. 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഗെയിമിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ 'ധൽസിം' എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ജേസൺ മോമോവ, നോഹ സെന്റിനിയോ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: