scorecardresearch

കരുത്തരായ സ്ത്രീകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുക ഇന്ദിര ഗാന്ധി: വിദ്യ ബാലന്‍

രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിദ്യ ബാലൻ പറഞ്ഞു

രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിദ്യ ബാലൻ പറഞ്ഞു

author-image
Entertainment Desk
New Update
കരുത്തരായ സ്ത്രീകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുക ഇന്ദിര ഗാന്ധി: വിദ്യ ബാലന്‍

ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി നടി വിദ്യ ബാലന്‍. എല്ലാ താരങ്ങളും ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദ്യ ബാലന്‍. ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നതിന് തനിക്ക് വ്യക്തമായ കാരണമുണ്ടെന്ന് വിദ്യ ബാലന്‍ വ്യക്തമാക്കുന്നു.

Advertisment

ഏറ്റവും കരുത്തരായ സ്ത്രീകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം തെളിയുന്നത് ഇന്ദിര ഗാന്ധിയുടെ മുഖമാണെന്ന് വിദ്യ ബാലന്‍ പറഞ്ഞു. പാര്‍ട്ടി രാഷ്ട്രീയത്തോട് തനിക്ക് യാതൊരു താത്പര്യവുമില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടും തനിക്ക് ഒന്നും ചെയ്യാനില്ല എന്നും വിദ്യ ബാലന്‍ വ്യക്തമാക്കി.

Read Also: ഇന്ദിര ഗാന്ധിയായി വിദ്യയുടെ വെബ് സീരിസ് അരങ്ങേറ്റം; ഒരുക്കുന്നത് ലഞ്ച് ബോക്‌സ് സംവിധായകന്‍

"രാഷ്ട്രീയ പാര്‍ട്ടികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ അഭിനയിക്കാന്‍ പോകുന്ന വെബ് സീരിസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. ഇതൊരു വ്യക്തിയെ കുറിച്ച് മാത്രമുള്ളതാണ്. രാഷ്ട്രീയത്തിനും അതീതയായ വ്യക്തിയെ കുറിച്ചുള്ളത്. ഇതാണ് ഇന്ദിര ഗാന്ധിയായി അഭിനയിക്കാനുള്ള കാരണം"-വിദ്യ ബാലന്‍ പറഞ്ഞു.

Advertisment

Vidya Balan, വിദ്യാ ബാലൻ, വിദ്യ ബാലൻ, Actor Vidya Balan, നടി വിദ്യാ ബാലൻ, വിദ്യ ബാലൻ, mission mangal, മിഷൻ മംഗൾ, mission mangal trailer, മിഷൻ മംഗൾ ട്രെയിലർ, akshay kumar, അക്ഷയ് കുമാർ, vidya balan, വിദ്യ ബാലൻ, mission mangal, Nithya Menen, നിത്യ മേനോൻ, Tapsee Pannu, താപ്സി പാന്നു, mission mangal release, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian express Malayalam

വെബ് സീരിസ് ഉടന്‍ ഷൂട്ടിങ് ആരംഭിക്കില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു. വെബ് സീരിസ് ആതിനാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. അതിനാല്‍ ഉടന്‍ തന്നെ ഷൂട്ടിങ് ആരംഭിക്കില്ല. ചിലപ്പോള്‍ ഷൂട്ടിങ് ആരംഭിക്കാനും ഏതാനും വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Indira Gandhi Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: