scorecardresearch

വിദ്യാ ബാലൻ ചിത്രം 'ശകുന്തള ദേവി'യുടേയും റിലീസ് ആമസോൺ പ്രൈമിൽ

ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു

ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു

author-image
Entertainment Desk
New Update
Vidya Balans film,Shakunthala Devis film,film trailer,വിദ്യാ ബാലന്റെ സിനിമ,ശകുന്തള ദേവിയുടെ സിനിമ, iemalayalam, ഐഇ മലയാളം

വിദ്യാ ബാലൻ മുഖ്യവേഷത്തിലെത്തുന്ന 'ശകുന്തള ദേവി' എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നു. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശകുന്തള ദേവിയായാണ് വിദ്യ എത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ തിയേറ്റർ റിലീസ് സാധ്യമല്ലാത്തതിനെ തുടർന്നാണ് ചിത്രം ആമസോണിൽ റിലീസിനെത്തുന്നത്.

Advertisment

അനു മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സന്യ മൽഹോത്ര, അമിത് സാദ്, ജിഷു സെൻഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോണി പിക്ചേഴ്സ് നെറ്റ‌്‌വർക്ക് പ്രൊഡക്ഷനും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More: 'ഗുരുത്വമുള്ള പയ്യനാ, നന്നാകും'; ആദ്യ കാഴ്ചയിൽ മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞു

ലണ്ടനും ഇന്ത്യയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ഇംപീരിയല്‍ കോളേജിലും ചിത്രം ഷൂട്ട് ചെയ്‍തിരുന്നു. ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ഇംപീരിയല്‍ കോളേജ്. ആ കോളേജില്‍ പോകാൻ അവസരം ലഭിച്ചത് ആദരവായിട്ട് കാണുന്നുവെന്ന് വിദ്യാ ബാലൻ പറഞ്ഞിരുന്നു.

Advertisment

ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു.

1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

1980 ജൂൺ 13 നു ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.

Read in English: Vidya Balan starrer Shakuntala Devi to premiere on Amazon Prime Video

Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: