Latest News

അംബാനിയുടെ സ്കൂൾ വാർഷികം; അതിഥികളായി ഷാരൂഖ് അടക്കമുള്ളവർ

ഐശ്വര്യയ്ക്കും അഭിഷേകിനും പുറമേ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, കരീഷ്മ കപൂർ, നിത അംബാനി തുടങ്ങി നിരവധി പേർ എത്തിയിരുന്നു

aaradhya, aaradhya bachchan, ആരാധ്യ ബച്ചന്‍,aishwarya rai, aishwarya, shah rukh khan, srk, shahrukh, hrithik roshan, hrithik

ഐശ്വര്യാ റായ്-അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യാ ബച്ചന്റെ സ്കൂൾ വാർഷികത്തിന് അതിഥികളായി ബോളിവുഡ് താരങ്ങളും. ധീരുബായ് അംബാനി സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും അഭിഷേകിനും പുറമേ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, കരീഷ്മ കപൂർ, നിത അംബാനി തുടങ്ങി നിരവധി പേർ എത്തിയിരുന്നു.

സ്കൂള്‍ വാര്‍ഷികവുമായി അനുബന്ധിച്ച് ആരാധ്യ വേദിയില്‍ അവതരിപ്പിച്ച ഒരു നൃത്തനാടകത്തിലെ രംഗങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ആരാധ്യ, ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രം ഖാന്‍, ആമിര്‍ ഖാന്റെ മകന്‍ എന്നിവര്‍ ഉള്‍പ്പടെ അനേകം ബോളിവുഡ് ‘സെലിബ്രിറ്റി കിഡ്സ്‌’ പഠിക്കുന്ന ധീരുഭായി അംബാനി സ്കൂളിന്റെ വാര്‍ഷിക ചടങ്ങിലായിരുന്നു ബച്ചന്‍ കുടുബത്തിലെ കൊച്ചു മിടുക്കി അഭിനയവും അവതരണവുമൊക്കെ തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ചത്.

Read More: വേദിയില്‍ താരമായി ആരാധ്യ, മകളുടെ പ്രകടനത്തിന് കൈയ്യടിച്ച് ഐശ്വര്യയും അഭിഷേകും: വീഡിയോ

മകളുടെ പെര്‍ഫോര്‍മന്‍സ് കാണാന്‍ അച്ഛനമ്മമാരായ ഐശ്വര്യാ റായ്, അഭിഷേക് ബച്ചന്‍ എന്നിവരും ബച്ചന്‍-റായ് കുടുബത്തിന്റെ മുതിര്‍ന്ന മറ്റു അംഗങ്ങളും എത്തിയിരുന്നു. ‘കന്യ’ എന്നൊരു നൃത്തനാടകമാണ് ആരാധ്യയും കൂട്ടരും അവതരിപ്പിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vidya balan shah rukh khan and others attend dhirubhai ambani schools annual day

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express