Latest News

‘ഉറുമി’യിലെ നൃത്തരംഗങ്ങള്‍ ഭയപ്പെടുത്തിയിരുന്നുവെന്ന് വിദ്യാ ബാലന്‍

‘ചലനം ചലനം’ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ വിദ്യയ്ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭുദേവയുമാണ്‌

Vidya Balan remembers shooting dance sequence for Malayalam Film Urumi Santosh Sivan, Prithviraj Sukumaran, Prabhideva
Vidya Balan remembers shooting dance sequence for Malayalam Film Urumi Santosh Sivan, Prithviraj Sukumaran, Prabhideva

പൃഥ്വിരാജിനെ നായകനാക്കി സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഉറുമി’. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ രചിച്ച ചിത്രം പഴയ കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്. പ്രഭു ദേവ, ജെനീലിയ ഡിസൂസ, നിത്യാ മേനോന്‍, ആര്യ ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ‘ഉറുമി’യില്‍ മലയാളിയായ ബോളിവുഡ് താരം വിദ്യാ ബാലന്‍ ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിച്ചിരുന്നു.

‘ചലനം ചലനം’ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ വിദ്യയ്ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭുദേവയുമാണ്‌. ചിത്രം ഇറങ്ങി എട്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ ഗാന രംഗത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍. നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണ് എന്നിരിക്കെ നൃത്തത്തില്‍ നിപുണനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ പേടിയായിരുന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസാനം താന്‍ ‘നെര്‍വസ്’ ആയിരുന്നു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

Chhananam chhananam ,a song i did as a special appearance in a Malayalam film #Urumi directed by #SantoshSivan in 2010.We shot in Malshej Ghat where it was pouring cats & dogs and there was muck everywhere….but i what i remember most is the fear/nervousness i felt throughout the shoot cuz i thought of myself as someone with two left feet and here i had to dance in front of The #Prabhudeva.Not just that, i’ve always hated myself everytime i had to dance ..most times i ended feeling ungraceful and sometimes ungainly even. But watching the song after all these years today made me see myself differently …. I caught myself smiling and feeling , “Not bad at all…Infact its pretty good !”. I guess Time does have the ability to fill us with kindness & compassion towards ourselves…but then i ask myself,Do I Want To Take Another 8 years To Feel Good About/Like Myself As I Am Today !?? The answer is NO !! I want to try to love & accept myself today ,in the Here & Now !! So to #SelfLove&Acceptance!!

A post shared by Vidya Balan (@balanvidya) on

“2010ല്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ‘ഉറുമി’ എന്ന ചിത്രത്തില്‍ ‘ചലനം ചലനം’ എന്ന ഗാനരംഗത്തില്‍ ഞാന്‍ ഒരു സ്പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. (മുംബൈയ്ക്കടുത്ത്) മാല്‍ഷജ് ഘാട്ടില്‍ അതും കനത്ത മഴയത്തായിരുന്നു ചിത്രീകരണം. മുഴുവൻ ചളിയുമായിരുന്നു. അതിനെക്കുറിച്ച് ഓര്‍മ്മയില്‍ വരുന്ന കാര്യം എന്തെന്നാല്‍ ചിത്രീകരണ സമയത്ത് മുഴുവന്‍ ഞാന്‍ അനുഭവിച്ച പേടിയും ‘നെര്‍വസ്നെസും’ ആയിരുന്നു. എന്റെ നൃത്ത പാടവത്തെക്കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചായിരുന്നു അത്. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല. പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്‌. ‘ഞാന്‍ നൃത്തം ചെയ്തത് മോശമല്ലല്ലോ’ എന്ന തോന്നലും പുഞ്ചിരിയുമാണ് ഈ നൃത്ത രംഗം ഇപ്പോള്‍ എന്നില്‍ ഉളവാക്കുന്നത്. നമുക്ക് നമ്മളെക്കുറിച്ച് തന്നെയുള്ള മോശം അഭിപ്രായങ്ങളെ കരുണയോടെയും സ്നേഹത്തോടെയും ഭേദമാക്കാനുള്ള കഴിവ് കാലത്തിനുണ്ട്. പക്ഷേ അതോടൊപ്പം തന്നെ ഞാന്‍ എന്നോട് ചോദിക്കുന്നുണ്ട്, ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായിത്തന്നെ സ്നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണ്”, വിദ്യാ ബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഉറുമി’യ്ക്ക് ശേഷം മലയാള സിനിമകളില്‍ സജീവയാകാതിരുന്ന വിദ്യാ ബാലന്‍, കമല്‍ സംവിധാനം ചെയ്ത ‘ആമി’യില്‍ നിന്നും കരാര്‍ ഒപ്പിട്ടതിനു ശേഷം പിന്മാറുകയായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ പിന്നീട് അവതരിപ്പിച്ചത് മഞ്ജു വാര്യരാണ്.

Vidya Balan Look in NTR Biopic
Vidya Balan Look in NTR Biopic

ഹിന്ദിയില്‍ നിന്നും ഇപ്പോള്‍ തെലുങ്കിലേക്ക് എത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍. നടനും ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.രാമറാവുവിന്റെ ജീവചരിത്ര സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യ ബസവതാരകത്തിന്റെ വേഷത്തിലാണ് വിദ്യ എത്തുന്നത്‌.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vidya balan remembers shooting dance sequence for malayalam film urumi santosh sivan prithviraj sukumaran prabhideva

Next Story
IFFK 2018: ഡെലിഗേറ്റ് റജിസ്ട്രേഷൻ നവംബര്‍ ഒന്ന് മുതല്‍കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com