വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മാത്രമല്ല, ഉറച്ച നിലപാടുകള്‍കൊണ്ടും അത് വിളിച്ചു പറയാനുള്ള ആര്‍ജവം കൊണ്ടുകൂടിയാണ് നടി വിദ്യാ ബാലന്‍ സിനിമാ ലോകത്തെ വേറിട്ട ശബ്ദമാകുന്നത്.

നല്ല സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറാകുന്ന അഭിനയത്രി കൂടിയാണ് വിദ്യ ബാലന്‍. പുതിയ സിനിമ തുമാരി സുലുവില്‍ ഒരു വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. സുലുവാകാന്‍ ശരീരഭാരവും വിദ്യ വര്‍ധിപ്പിച്ചു. സിനിമയുടെ പ്രചരണത്തിനായി മാധ്യമപ്രവര്‍ത്തരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന ഒരു ചോദ്യം വിദ്യയെ ചൊടിപ്പിച്ചു.

സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കു പുറമേ ശരീരഭാരം കുറച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ചുട്ടമറുപടി തന്നെ നടി കൊടുത്തു. ‘ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ വളരെ സന്തുഷ്ടയാണ്. നിങ്ങളെ പോലുള്ളവരുടെ ചിന്താഗതിയാണ് പ്രശ്‌നം. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം? വിദ്യാ ബാലന്‍ മറുപടിയായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ