വിവാഹശേഷം ബോളിവുഡിൽ വിദ്യാ ബാലന്റെ കരിയറിന് ഒരു കോട്ടവും തട്ടിയിട്ടില്ല. വിദ്യയുടെ ഏറ്റവും പുതിയ ചിത്രം തുംഹാരി സുലു ബോക്സോഫിസിൽ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും വിദ്യയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ജനുവരി 1 വിദ്യയുടെ പിറന്നാളാണ്. വരുന്ന ജനുവരി ഒന്നിന് താരത്തിന് 40 വയസ്സ് പൂർത്തിയാകും.

40-ാം വയസ്സിലേക്ക് കടക്കുന്ന വിദ്യയോട് പിറന്നാൾ ആഘോഷ പ്ലാനിനെക്കുറിച്ച് പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. ഇതിന് 39-ാം വയസ്സിൽ കടക്കുന്ന സമയത്ത് എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണമെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. 40ൽ എത്തുന്നതിനു മുൻപുളള എന്റെ അവസാന പിറന്നാളാണിത്. പിറന്നാൾ ആഘോഷം ഒരുക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബോറാണ്. സുഹൃത്തുക്കൾ തന്നെ ഇത്തവണയും വ്യത്യസ്തമാക്കട്ടെ. ഒരു മികച്ച ഐഡിയയുമായി വരുന്നത് സുഹൃത്തുക്കളാണോ സിദ്ധാർത്ഥ് (വിദ്യയുടെ ഭർത്താവ്) ആണോയെന്നു നോക്കാം.

5 വർഷം മുൻപായിരുന്നു വിദ്യയുടെ വിവാഹം. ഇത്ര വർഷം കഴിഞ്ഞിട്ടും അജൻഡയിൽ ഒരു കുഞ്ഞ് ഇല്ലേയെന്ന ചോദ്യത്തിന് ഒരു കുഞ്ഞിനായുളള സമയം എനിക്ക് ഇല്ലെന്നായിരുന്നു വിദ്യയുടെ മറുപടി. ഓരോ സിനിമയും എനിക്ക് ഒരു കുഞ്ഞിനെപ്പോലെയാണ്. എനിക്കിപ്പോൾ തന്നെ 20 കുട്ടികളുണ്ടെന്ന് താരം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോൾ കൂടുതൽ നല്ല സിനിമകൾ ചെയ്യാനാണ് താൻ ശ്രദ്ധിക്കുന്നതെന്നും വിദ്യ പറഞ്ഞു.

പുതുവർഷ റെസല്യൂഷനെക്കുറിച്ച് ചോദിച്ചപ്പോൾ ആ ദിവസം ആഘോഷമാക്കുക എന്നായിരുന്നു വിദ്യ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ