അമിതമായ ആരാധന സിനിമാ താരങ്ങൾക്ക് പലപ്പോഴും തലവേദനയാണ് നൽകാറുളളത്. പൊതുമധ്യത്തിൽ ആരാധകരുടെ ശല്യം സഹിക്കാനാവാതെ പല താരങ്ങളും ദേഷ്യപ്പെട്ടിട്ടുണ്ട്. നടി വിദ്യാ ബാലനും ഇത്തരത്തിൽ ദേഷ്യപ്പെടേണ്ടി വന്നിരിക്കുന്നു. മുംബൈ വിമാനത്താവളത്തിലാണ് സംഭവം.

മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോൾ ഒരു കൂട്ടം ആരാധകർ താരത്തിന്റെ പിറകേയെത്തി. എല്ലാവർക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം ഒരു സെൽഫി പകഞ്ഞത്തുക. അതിനായി വിദ്യ നടക്കുന്നതിനൊപ്പം ആരാധകരും ഒപ്പം നടന്ന് സെൽഫിയെടുക്കാൻ തുടങ്ങി. ചിലർക്കൊപ്പം വിദ്യ സെൽഫിക്കായി നിന്നു കൊടുക്കുകയും ചെയ്തു. എന്നാൽ ചിലരാകട്ടെ വിദ്യയുടെ അനുമതി ചോദിക്കാതെ ഒപ്പം നിന്ന് സെൽഫിക്ക് ശ്രമിച്ചു.

തന്റെ അനുവാദമില്ലാതെ ഒരു ആരാധകൻ ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെട്ടു.

തുംഹാരി സുലുവാണ് വിദ്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡും വിദ്യ സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ