/indian-express-malayalam/media/media_files/uploads/2018/07/vidya-balan-1.jpg)
നടി സാവിത്രിക്കും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിക്കും പുറമേ മറ്റൊരു ബയോപിക് കൂടി തെലുങ്കിൽ ഒരുങ്ങുന്നു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർസ്റ്റാറുമായ എൻ.ടി.രാമറാവുവിന്റെ ജീവിത കഥ പറയുന്ന 'എൻടിആർ' ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എൻടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് എൻടിആറായി സിനിമയിലെത്തുന്നത്.
ബോളിവുഡ് നടി വിദ്യാ ബാലനും എൻടിആറിന്റെ ഭാഗമാവുകയാണ്. എൻടിആറിന്റെ ഭാര്യ ബസവന്തരകം എന്ന കഥാപാത്രമാണ് വിദ്യ അവതരിപ്പിക്കുന്നത്. എൻടിആറിന്റെ മരുമകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ വേഷത്തിൽ റാണ ദഗ്ഗുബാട്ടിയും ചിത്രത്തിലുണ്ട്.
കീർത്തി സുരേഷ്, മോഹൻ ബാബു, സുമന്ത് എന്നിവരും ചിത്രത്തിലുണ്ട്. നടി സാവിത്രയുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. എൻടിആറിന്റെ ധാരാളം സിനിമകളിൽ നായികയായി സാവിത്രി അഭിനയിച്ചിട്ടുണ്ട്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ സാവിത്രിയായി വേഷമിട്ടത് കീർത്തിയായിരുന്നു. കീർത്തിയുടെ അഭിനയത്തിന് പല കോണിൽനിന്നും പ്രശംസ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എൻടിആറിലൂടെ വീണ്ടും സാവിത്രിയായി കീർത്തി എത്തുന്നത്.
എന്‍ടിആറിനെക്കുറിച്ചുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് നന്ദമുരി ബാലകൃഷ്‌ണയും സായ് കോരപട്ടി, വിഷ്ണു ഇണ്ടുകുരിയും ചേർന്നാണ്. ക്രിഷ് ആണ് സംവിധായകൻ. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us