Latest News

കാളിദാസിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ തോന്നി; വിദ്യാ ബാലന്‍ പറയുന്നു

പുതിയ ചിത്രമായ ‘ഷേർണി’യുടെ വിശേഷങ്ങൾ പങ്കുവച്ച് രേഖ മേനോനുമായി നടത്തിയ യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് കാളിദാസിന്റെ അഭിനയത്തെ കുറിച്ചു വിദ്യ വാചാലയായത്

vidya balan, വിദ്യ ബാലൻ, Kalidas Jayaram, കാളിദാസ് ജയറാം, Rekha Menon ftq, Kalidas Paava Kadhaikal, Paava Kadhaikal, Sai Pallavi, vidya balan instagram, ie malayalam

മലയാളത്തിൽ ബാല താരമായി എത്തിയ നടനാണ് കാളിദാസ് ജയറാം. എന്നാൽ മലയാളം, തമിഴ് ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ മാത്രമാണ് കാളിദാസ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അതിൽ കാളിദാസിന്റെ കരിയർ ബെസ്റ്റായി വിലയിരുത്തുന്ന സിനിമയാണ് 2020ൽ നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘പാവ കഥൈകൾ’ എന്ന ആന്തോളജി ചിത്രം.

ഇപ്പോഴിതാ പാവ കഥൈകളിലെ കാളിദാസിന്റെ പ്രകടനത്തെ കുറിച്ചു പറയുകയാണ് വിദ്യ ബാലൻ. പാവ കഥൈകളിൽ കാളിദാസ് അതിഗംഭീര അഭിനയമായിരുന്നു എന്ന് വിദ്യ പറയുന്നു. “കരയുന്ന രംഗങ്ങൾ കണ്ടപ്പോൾ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ തോന്നി”യെന്നും സിനിമ കണ്ടതിനു ശേഷം സംവിധായികയിൽ നിന്നും കാളിദാസിന്റെ നമ്പർ വാങ്ങി വിളിച്ചു അഭിനന്ദിച്ചെന്നും വിദ്യ പറഞ്ഞു. വിദ്യാ ബാലന്റെ പുതിയ ചിത്രമായ ‘ഷേർണി’യുടെ വിശേഷങ്ങൾ പങ്കുവച്ച് രേഖ മേനോനുമായി നടത്തിയ യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിദ്യാ ബാലൻ കാളിദാസിന്റെ അഭിനയത്തെ കുറിച്ചു വാചാലയായത്.

ആന്തോളജിയിൽ സുധാ കൊങ്ങര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിച്ചത്. സത്താർ എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെ ആയിരുന്നു കാളിദാസ് അവതരിപ്പിച്ചത്. ചിത്രം ഇറങ്ങിയതിനു പിന്നാലെ നിരവധി പേരാണ് കാളിദാസിനെ അഭിനന്ദിച്ചു രംഗത്തെത്തിയത്.

Read Also: സമയത്തിനൊക്കെ വന്നോളാം, അടുത്ത പടത്തില്‍ എന്നെയും വിളിക്കൂ കുഞ്ഞേ; ഷാരൂഖിന്റെ റിക്വസ്റ്റ്, ഓക്കേ പറഞ്ഞ് ആലിയ

രേഖ മേനോനുമായുള്ള അഭിമുഖത്തിൽ പാവ കഥൈകളിലെ സായി പല്ലവിയുടെ അഭിനയത്തെ കുറിച്ചും വിദ്യ സംസാരിക്കുന്നുണ്ട്. വെട്രിമാരൻ സംവിധാനം ചെയ്ത ‘ഓർ ഇരവ്’ എന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിച്ചത്. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീ ആയിട്ടുള്ള സായി പല്ലവിയുടെ പ്രകടനം കണ്ടപ്പോൾ ശരിക്കും ഗർഭിണി ആണെന്ന് തോന്നിയെന്ന് വിദ്യ പറയുന്നു.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വിദ്യാ ബാലന്റെ ‘ഷേർണി’ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വിദ്യ എത്തുന്നത്. ജൂൺ 18നാണ് ചിത്രം റിലീസ് ചെയ്‌തത്‌.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vidya balan about kalidas jayaram character in paava kadhaikal

Next Story
സമയത്തിനൊക്കെ വന്നോളാം, അടുത്ത പടത്തില്‍ എന്നെയും വിളിക്കൂ കുഞ്ഞേ; ഷാരൂഖിന്റെ റിക്വസ്റ്റ്, ഓക്കേ പറഞ്ഞ് ആലിയShah Rukh Khan, alia bhatt, Shah Rukh Khan alia bhatt, srk alia bhatt, darlings, alia bhatt darlings, alia bhatt production, srk twitter, shah rukh twitter, srk alia bhatt movie, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com