പ്രമുഖ നടി വിദ്യ ഉണ്ണിയുടെ സഹോദരിയും നടിയുമാണ് വിദ്യ ഉണ്ണി. എഞ്ജിനിയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ് ‘ഡോക്ടര്‍ ലവ്’ (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ആ വർഷം മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തിൽ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാൻസർ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു. ‘ത്രിജി തേർഡ് ജനറേഷൻ’ എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചിരുന്നു. ചില ടെലിവിഷൻ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി പ്രവർത്തിച്ചു.
2019 ലാണ് വിദ്യ വിവാഹിതയായത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് ഭർത്താവ്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് വിദ്യ. തങ്ങളുടെ ആദ്യ കൺമണിയ്ക്കായി കാത്തിരിക്കുകയാണ് വിദ്യയും ഭർത്താവ് വെങ്കിടേഷും. സീമന്തത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി വിദ്യ പങ്കുവച്ചിരുന്നു.
നിറവയറുമായി ജിമ്മിൽ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് വിദ്യ ഷെയർ ചെയ്തിരിക്കുന്നത്. “ശക്തരായ അമ്മമാരാണ് ശക്തരായ കുഞ്ഞുങ്ങൾക്കു പിന്നിൽ” എന്നാണ് താരം അടികുറിപ്പായി നൽകിയത്. നിഷ്പ്രയാസം വെയ്റ്റ് ലിഫ്റ്റ് ചെയ്യുകയാണ് വിദ്യ. കൃത്യമായ ട്രെയിനിങ്ങോടെയാണ് താൻ ഈ പരിശീലനമെല്ലാം ചെയ്യുന്നതെന്ന് വിദ്യ വ്യക്തമാക്കിയിട്ടുണ്ട്. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് താൻ ഈ വീഡിയോ പങ്കുവച്ചതെന്നാണ് വിദ്യ പറയുന്നത്.
താരത്തിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ബോക്സിലെത്തിയിട്ടുണ്ട്. എന്നാൽ ഗർഭിണിയായിരിക്കുമ്പോൾ ഇത്തരത്തിലുള്ളവ ചെയ്യരുതെന്നും ഒരു വിഭാഗം പറയുന്നു.