മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനാണ് വിധു പ്രതാപ്. വിധു സ്റ്റേജിൽ കയറിയാൽ പിന്നെ ഒരു ആഘോഷമാണ്. പാട്ടും ഡാൻസും മാത്രമല്ല, നല്ല നർമബോധമുള്ള വ്യക്തി കൂടിയാണ് വിധു എന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾ പറയും. ഇക്കുറി അതൊന്നുമല്ല, മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രമാണ് വിധു പങ്കുവച്ചിരിക്കുന്നത്.

Read More: ‘വിധുച്ചേട്ടൻ വരച്ച് ക്ഷീണിച്ച് വരുമ്പോഴേക്കും ഞാൻ പലഹാരമുണ്ടാക്കാം’

രണ്ടു കാലഘട്ടങ്ങളിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം. 1987ലും, പിന്നീട് 2014ലും. ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകൾ ഏറെ ഹൃദയസ്പർശിയാണ്.

“പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും.”

View this post on Instagram

പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും #ItsInTheLittleThings #GratitudeEveryday

A post shared by Vidhu Prathap (@vidhuprathap_official) on

പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങ്ങളിൽ പങ്കെടുത്ത് തൻറെ കഴിവ് തെളിയിച്ച വിധു പ്രതാപ് നാലാം ക്ലാസിൽ പഠിക്കുമ്പോളാണ് “പാദമുദ്ര” എന്ന സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചത്. മോഹൻലാലായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രം. 17-‍ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് ടി വിയുടെ “വോയ്സ് ഒഫ് ദി ഇയർ” എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീതസം‌വിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook