മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനാണ് വിധു പ്രതാപ്. വിധു സ്റ്റേജിൽ കയറിയാൽ പിന്നെ ഒരു ആഘോഷമാണ്. പാട്ടും ഡാൻസും മാത്രമല്ല, നല്ല നർമബോധമുള്ള വ്യക്തി കൂടിയാണ് വിധു എന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾ പറയും. ഇക്കുറി അതൊന്നുമല്ല, തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് വിധു പങ്കുവച്ചിരിക്കുന്നത്. താനും സഹോദരിയും അന്തരിച്ച പ്രശസ്ത കവികളായ ഒഎൻവി കുറുപ്പിനും അയ്യപ്പ പണിക്കർക്കും ഒപ്പമുള്ള ചിത്രമാണ് വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More: ഓരോരോ ആപ്പുകളേ… വിധുവും ദീപ്തിയും കൊച്ചുപിള്ളേരായപ്പോൾ
പാട്ട് പാടി മലയാളികളുടെ പ്രിയപ്പെട്ടവനായ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട കപ്പിളാണ്. നേരത്തേ ഇടയ്ക്കിടെ ഇരുവരും ടിക്ക്ടോക്ക് വീഡിയോയുമായി എത്തി കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കാറുണ്ട്.
View this post on Instagram
ലോക്ക് ഡൗണിലെ വൻ പ്ലാനിംഗ് ! #StayHome #StaySafe #BreakTheChain #WeGoThis @deepthi_vidhuprathap
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങ്ങളിൽ പങ്കെടുത്ത് തൻറെ കഴിവ് തെളിയിച്ച വിധു പ്രതാപ് നാലാം ക്ലാസിൽ പഠിക്കുമ്പോളാണ് “പാദമുദ്ര” എന്ന സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചത്. മോഹൻലാലായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രം. 17-ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് ടി വിയുടെ “വോയ്സ് ഒഫ് ദി ഇയർ” എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീതസംവിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു.