കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ; രസകരമായ ചിത്രങ്ങളുമായി റിമിയും വിധുവും

മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് നാല് പേരും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഈ ഗായകർ

Vidhu Prathap, വിധു പ്രതാപ്, Sithara Krishnakumar, സിതാര കൃഷ്ണകുമാർ, Jyotsna, Rimi Tomy, iemalayalam, ഐഇ മലയാളം

സോഷ്യൽ മീഡിയയിൽ രമേഷ് പിഷാരടിയെ പോലെ തന്നെ ഫോട്ടോയ്ക്ക് ക്യാപ്ഷനിടാൻ മിടുക്കനാണ് ഗായകൻ വിധു പ്രതാപും. രസകരമായ ക്യാപ്ഷനുകളും അടിക്കുറിപ്പുകളുമാണ് വിധു പങ്കുവയ്ക്കുന്ന മിക്ക ചിത്രങ്ങളുടേയും പ്രത്യേകത. ഇക്കുറി ഗായകരായ സിതാരയ്ക്കും ജ്യോത്സനയ്ക്കും റിമിടോമിക്കുമൊപ്പം സൺഗ്ലാസ് വച്ച് നിൽക്കുന്ന ഒരു ചിത്രം വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ‘കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ’ എന്ന ഡയലോഗാണ് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്നത്.

Read More: ഓരോരോ ആപ്പുകളേ… വിധുവും ദീപ്തിയും കൊച്ചുപിള്ളേരായപ്പോൾ

വിധു പ്രതാപിനെ കൂടാതെ റിമി ടോമിയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന സംഗീത റിയാലിറ്റി ഷോയിൽനിന്നുള്ള ചിത്രങ്ങളാണിത്. പരിപാടിയുടെ വിധികർത്താക്കളാണ് നാല് പേരും.

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

Read More: ഇവരെന്റെ ചക്കരകളാണ്; വിധുവിനും ദീപ്തിക്കും വിവാഹ വാർഷികാശംസകളുമായി ജ്യോത്സന

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് നാല് പേരും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഈ ഗായകർ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vidhu prathap shares photos of sithara krishnakumar jyotsna and rimi tomy

Next Story
അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; ചാക്കോച്ചൻ-നയൻതാര ചിത്രത്തിന് പിഷാരടിയുടെ ക്യാപ്ഷൻramesh pisharody, രമേഷ് പിഷാരടി, നിഴല്‍,കുഞ്ചാക്കോ ബോബന്‍,നയന്‍താര,Nizhal,Nizhal Movie,Kunchacko Boban,Nayanthara
The moderation of comments is automated and not cleared manually by malayalam.indianexpress.com