സോഷ്യൽ മീഡിയയിൽ രസകരമായ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതിലും അതിനെല്ലാം രസകരമായ ക്യാപ്ഷനിടാനും മിടുക്കനാണ് ഗായകൻ വിധു പ്രതാപ്. ഇത്തവണ വിധു ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. രസകരമായ ഒരു കാപ്ഷനും ഈ വിഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
പുലിവാൽ കല്യാണം എന്ന സിനിമയിലെ സലീംകുമാറിന്റെ ഒരു കോമഡി രംഗത്തിന്റെ ഓഡിയോക്കൊപ്പമാണ് വീഡിയോയിൽ വിധുവിന്റെ പ്രകടനം. ഒപ്പം “എങ്ങനെ ഒണ്ട് എന്റെ ഗ മ ഗം,” എന്ന കാപ്ഷനും വിധു ചേർക്കുന്നു.
Read More: ഓരോരോ ആപ്പുകളേ… വിധുവും ദീപ്തിയും കൊച്ചുപിള്ളേരായപ്പോൾ
മുൻപ് ഗായകരായ സിതാരയ്ക്കും ജ്യോത്സനയ്ക്കും റിമിടോമിക്കുമൊപ്പം സൺഗ്ലാസ് വച്ച് നിൽക്കുന്ന ഒരു ചിത്രം വിധു പങ്കുവച്ചതും രസകരമായ കാപ്ഷനോട് കൂടിയായിരുന്നു. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ‘കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ’ എന്ന ഡയലോഗാണ് അന്ന് ചിത്രത്തോടൊപ്പം കാപ്ഷനായി നൽകിയിരുന്നത്.
View this post on Instagram
Read More: ഇവരെന്റെ ചക്കരകളാണ്; വിധുവിനും ദീപ്തിക്കും വിവാഹ വാർഷികാശംസകളുമായി ജ്യോത്സന
View this post on Instagram
പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം" എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്രിയ” എന്ന ഗാനം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.