ഓരോ കാലത്തും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന എന്തെങ്കിലും രസകരമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ അത് എന്തെങ്കിലും ചാലഞ്ച് ആകും. ഇടക്കാലത്ത് ഫെയ്സ് ആപ്പ് ആയിരുന്നു തരംഗം. ഒരിടവേളയ്ക്ക് ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഫെയ്സ് ആപ്പ്. ഇതുവച്ച് കുട്ടികളെ പോലെ രൂപം മാറ്റിയിരിക്കുകയാണ് നമ്മുടെ സെലിബ്രിറ്റികൾ. ഗായകൻ വിധു പ്രതാപും നർത്തകിയും വിധുവിന്റെ ജീവിത പങ്കാളിയുമായ ദീപ്തിയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്.

View this post on Instagram

ഓരോരോ ആപ്പുകളേ…. #FaceApp #TimeTravel

A post shared by Vidhu Prathap (@vidhuprathap_official) on

പാട്ട് പാടി മലയാളികളുടെ പ്രിയപ്പെട്ടവനായ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട കപ്പിളാണ്. നേരത്തേ ഇടയ്ക്കിടെ ഇരുവരും ടിക്ക്‌ടോക്ക് വീഡിയോയുമായി എത്തി കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കാറുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ച് വിധു പ്രതാപും ദീപ്തിയും നടത്തിയ കൂലങ്കുഷമായ ചർച്ചയുടെ വീഡിയോ രസകരമായിരുന്നു. ഒടുവിൽ പേനയും പേപ്പറും എടുത്ത് രണ്ടു പേരും പദ്ധതികൾ ഓരോന്നായി എഴുതിത്തുടങ്ങി.

തുടക്കം യോഗയിൽ നിന്നു തന്നെ. ഏഴ് മണി മുതൽ എട്ടര വരെ യോഗ. അത് കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ്. പിന്നെ ഒരു മണിക്കൂർ പ്രാക്ടീസ്. അതിന് ശേഷം വിധു ചിത്രം വരയ്ക്കാൻ പോകുമെന്ന് പറയുന്നു. എന്നാൽ വിധുച്ചേട്ടൻ ചിത്രം വരച്ചു വരുമ്പോഴേക്കും ഞാനെന്റെ പാചക പരീക്ഷണം നടത്താമെന്ന് ദീപ്തിയും.

എന്നാൽ പിന്നെ താനും കൂടെ സഹായിക്കാം, വരയൊക്കെ എപ്പോൾ വേണമെങ്കിലും ആകാമെന്നായി വിധു. രാത്രി ബന്ധുക്കളേയും സുഹൃത്തുക്കളേയും വീഡിയോ കോൾ ചെയ്ത് നേരത്തേ കിടന്നുറങ്ങി നേരത്തേ എണീറ്റ് വീണ്ടും യോഗ. അതായിരുന്നു ഇരുവരുടേയും പ്ലാൻ. പക്ഷെ സംഭവിച്ചതായിരുന്നു ബഹു രസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook