മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായക ജോഡികളിൽ വിധുപ്രതാപ്-ജ്യോത്സന കൂട്ടുകെട്ട് ഉണ്ടായിരിക്കും. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന പാട്ടുമുതൽ ഇരുവരേയും സംഗീതാസ്വാദകർക്ക് പ്രിയപ്പെട്ടതാക്കിയ നിരവധി പാട്ടുകളുണ്ട്. ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
Read More: നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും; വിധു പറയുന്നു
ഇന്ന് വിധു പ്രതാപിന്റേയും ദീപ്തിയുടേയും വിവാഹം വാർഷികമാണ്. ഇരുവർക്കും ഏറെ സ്നേഹത്തോടെ വിവാഹ വാർഷികാശംസകൾ നേരുകയാണ് ജ്യോത്സന.
പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം” എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.
Read More: ‘വിധുച്ചേട്ടൻ വരച്ച് ക്ഷീണിച്ച് വരുമ്പോഴേക്കും ഞാൻ പലഹാരമുണ്ടാക്കാം’
പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ടാണ് ജ്യോത്സന സിനിമാലോകത്തെത്തിയെങ്കിലും 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. വിധു പ്രതാപിനോടപ്പമുള്ള യുഗ്മഗാനമായിരുന്നു അത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.
സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്.