പാട്ടിലൂടെ മലയാളികളുടെ മനസ്സിലിടം പിടിച്ച വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട കപ്പിളാണ്. നല്ല ഹ്യൂമർസെൻസുള്ള ഈ ദമ്പതികളുടെ യൂട്യൂബ്- ടിക്ടോക് വീഡിയോകൾക്കു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
ഇപ്പോഴിതാ, വിധുവിന്റെ ജന്മദിനത്തിൽ ഗായിക റിമി ടോമി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്. “20 വർഷത്തെ ചങ്ങാത്തം. എന്റെ തല്ലിപ്പൊളി കൂട്ടുകാരന് ഇനി എത്ര വയസ്സ് കൂടിയാലും നമ്മടെ ഈ അലമ്പ് സ്വഭാവം അത് ഒരിക്കലും മാറില്ല അല്ലെടാ വിധു?” എന്നാണ് ആശംസകൾ നേർന്ന് റിമി കുറിക്കുന്നത്.
റിമി മാത്രമല്ല, ഗായികമാരായ സിതാര, ജ്യോത്സന എന്നിവരും വിധുവിന് ആശംസകൾ നേർന്നിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ വിധുവും റിമിയും ജ്യോത്സനയും സിതാരയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന സംഗീത റിയാലിറ്റി ഷോയുടെ പരിപാടിയുടെ വിധികർത്താക്കൾ കൂടിയാണ് ഇവർ.
ലോക്ക്ഡൗണ്‍ കാലം വളരെ ക്രിയാത്മകമായി ചെലവഴിക്കുകയാണ് വിധുവും ദീപ്തിയും. ഇരുവരുടെയും യൂട്യൂബ് വീഡിയോകളും ഏറെ വൈറലാണ്.
Read more: കുട്ടികളില്ലെന്ന് വിഷമിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍; വിധുവും ദീപ്തിയും