മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട ഗായകരാണ് വിധു പ്രതാപും, റിമി ടോമിയും.തമ്മില്‍ നല്ല സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്ന ഇവരുടെ രസകരമായ സംഭാഷണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. റിമിയ്ക്കു പിറന്നാള്‍ ആശംസിച്ചുകൊണ്ട് വിധു പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകള്‍ നിന്റെ ഒപ്പം.ഹാപ്പി ബര്‍ത്തഡേ പാലാക്കാരി പെണ്ണേ’ എന്ന അടിക്കുറിപ്പോടെയാണ് റിമിയ്ക്കൊപ്പമുളള ചിത്രം വിധു പങ്കുവച്ചിരിക്കുന്നത്. നിരവധി സ്റ്റേജ് ഷോകള്‍ ഒരുമിച്ചു ചെയ്ത ഇരുവരുടെയും സൗഹൃദത്തിനും 20 വര്‍ഷത്തെ ആഴമുണ്ട്.റിമി പോസ്റ്റിനു താഴെ നന്ദി അറിയിച്ചുകൊണ്ട് കമന്റു ചെയ്തിട്ടുണ്ട്.
ഒരേ കാലഘട്ടത്തില്‍ പിന്നണി ഗാന രംഗത്തു എത്തിയ ഇവര്‍ ‘ലോലിപോപ്പ്’ എന്ന ചിത്രത്തില്‍ ഒരുമിച്ച് ആലപിച്ച ഗാനം ഏറെ ഹിറ്റായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘സൂപ്പര്‍ കുടുംബം’ എന്ന ഫാമിലി ഷോയിലെ വിധികര്‍ത്താക്കളാണ് ഇരുവരും.