scorecardresearch

ചിക്കൻ വിങ്‌സ് വേണമെങ്കിൽ ഇങ്ങനെയും പറയാം; രസകരമായ വീഡിയോയുമായി വിധു പ്രതാപ്

ജ്യോത്സനയും വിധു പ്രതാപും ഒന്നിച്ചെത്തുന്ന രസകരമായ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജ്യോത്സനയും വിധു പ്രതാപും ഒന്നിച്ചെത്തുന്ന രസകരമായ വീഡിയോ ഏറ്റെടുത്ത് ആരാധകർ

author-image
Nandana Satheesh
New Update
Vidhu Pratap, Jyotsna, Dance Video

Vidhu Pratap/ Instagram

ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമര്‍സെന്‍സുളള ഇവരുടെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുളളത്.

Advertisment

ഇപ്പോഴിതാ വളരെ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് വിധു. എന്നാൽ ഇത്തവണ ഭാര്യ ദീപ്തിയ്‌ക്കൊപ്പമല്ല മറിച്ച് സുഹൃത്തുക്കളും ഗായകരുമായ ജ്യോത്സന, സച്ചിൻ വാര്യർ, ആര്യ ദയാൽ എന്നിവർക്കൊപ്പമാണ് വിധുവിന്റെ ഡാൻസ്. ചിക്കൻ വിങ്സ് എന്നാണ് നാലു പേരും വീഡിയോയിൽ പറയുന്നത്.

Advertisment

"What’s for dinner tonight? എല്ലാം രണ്ട് പ്ലേറ്റ് പോന്നോട്ടെ" എന്നാണ് വീഡിയോയ്ക്ക് നൽകിയ അടികുറിപ്പ്. വളരെ രസകരമായാണ് നാലു പേരും നൃത്തം ചെയ്യുന്നത്. ഇതെന്ത് വിധുച്ചേട്ടാ… ചിരിച്ചു വയ്യ, എന്തരോയെന്തോ…., നിങ്ങൾ എപ്പോഴും ആളുകളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. സ്റ്റേജ് ഷോയുടെ ഭാഗമായി കാന്നഡ, യു എസ് എ ട്രിപ്പിലാണ് താരങ്ങൾ. വിദേശ രാജ്യത്തെവിടെയോ നിന്ന് പകർത്തിയ വീഡിയോയാണെന്നാണ് വ്യക്തമാകുന്നത്.

1999 ല്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ' ശുക്രിയ' എന്ന ഗാനമാണ് വിധുവിനെ ഏറെ ശ്രദ്ധേയനാക്കുന്നത്. പിന്നീട് അനവധി ഗാനങ്ങളിലൂടെ വിധു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. സ്വതന്ത്ര്യമായി ഗാനങ്ങൾ ഒരുക്കി വിധു ഒരു സംഗീക സംവിധായകനാവുകയും ചെയ്തു.

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: