ബിഗ് സീ എന്റർടെയിൻമെന്റ് അവാർഡ് താരങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. സിനിമാ സീരിയൽ രംഗത്തെ താരങ്ങളെല്ലാം അവാർഡ് നിശയിലെത്തി. സൽമാൻ ഖാനും ചടങ്ങിനെത്തിയിരുന്നു. ബിഗ് ബോസ് മുൻ മത്സരാർഥി സന ഖാനും അവാർഡ് നിശയ്ക്കെത്തിയിരുന്നു.

സൽമാനെ കണ്ടപ്പോൾ സന ഓടി അടുത്തേക്കെത്തി. സല്ലുവിനെ കെട്ടിപ്പിടിച്ചു. എന്നാൽ സൽമാൻ ഖാൻ സനയെ ചേർത്തുപിടിച്ചില്ല. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെ സൽമാന്റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചയും തുടങ്ങി. സല്ലുവിന് നാണം തോന്നിയതുകൊണ്ടാണ് സനയെ കെട്ടിപ്പിടിക്കാതിരുന്നത് എന്നാണ് ആരാധകർ പറയുന്നത്. പക്ഷേ ആരാധകരുടെ ഈ വാക്കുകളെ വിശ്വസിക്കാൻ പലർക്കും പ്രയാസം തോന്നും.

ടൈഗർ സിന്താ ഹെയുടെ ഷൂട്ടിങ് തിരക്കിലാണ് സൽമാൻ ഖാൻ ഇപ്പോൾ. മൊറോക്കിയിലെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. അബുദാബിയിലാണ് അടുത്ത ഷൂട്ടിങ്. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ