പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരൻ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്. സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് കുഞ്ഞു തൈമൂറിന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്. ഇപ്പോഴിതാ, തൈമൂറിന്റെ പുതിയൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ അവധി ആഘോഷിക്കുകയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും തൈമൂറും. അവിടെ നിന്നുള്ളതാണ് രസകരമായ ഈ വീഡിയോ. ഹോട്ടൽ സ്റ്റാഫുകളിൽ ഒരാളുടെ ജന്മദിനാഘോഷത്തിനിടെ ഉച്ചത്തിൽ ഹാപ്പി ബർത്ത്ഡേ ഗാനം ആലപിക്കുകയാണ് തൈമൂർ. ഒന്നു ശബ്ദം കുറച്ചു പാടാൻ സെയ്ഫ് തൈമൂറിനോട് ആവശ്യപ്പെടുന്നതും തുടർന്ന് തൈമൂറും കരീനയും സെയ്ഫും ചേർന്ന് പാടുന്നതും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Filmfare (@filmfare)

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് കരീന കപൂറും സെയ്ഫ് അലിഖാനും. കരീന ഗർഭിണിയാണെന്ന കാര്യം ഇരുവരും ചേർന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. “ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്ന കാര്യം അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,” ഇരുവരും പറയുന്നു.

ആരാധകർ സ്നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. 2016 ഡിസംബറിൽ 20നാണ് മകൻ തൈമൂറിന്റെ ജനനം.

Read more: ഇത് വെറുമൊരു കൊട്ടാരമല്ല, ബോളിവുഡ് താരത്തിന്റെ വീട്

ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഹിന്ദി റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’യാണ് പുറത്തിറങ്ങാനുള്ള കരീന ചിത്രം. ചിത്രത്തിൽ ആമിർ ഖാനാണ് നായകൻ. ചിത്രത്തിലെ കരീനയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

2020 ഡിസംബറിൽ റിലീസ് തീരുമാനിച്ച ചിത്രം, കോവിഡിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടിവെച്ചിരിക്കുകയാണ് ഇപ്പോൾ.

Read more: ഇനി തൈമൂറിനെ രക്ഷപ്പെടുത്താൻ കോഹ്‌ലിക്കും അനുഷ്കയ്‌ക്കും മാത്രമേ കഴിയൂ: കരീന കപൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook