ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ ആരാധകരെ മാത്രമല്ല, സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡിലെ ഒരു വിഭാഗം കഴിവുള്ള അഭിനേതാക്കളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങളാണ് ബോളിവുഡിൽ നിന്നും ഉയരുന്നത്.
ബോളിവുഡിനെതിരെ നടി കങ്കണ റണാവത്തും വിവേക് ഒബ്രോയുമുൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും വിവിധ അവാർഡ് ദാന ചടങ്ങുകളിൽ എന്തുകൊണ്ടാണ് സുശാന്തിനെ അംഗീകരിക്കാത്തതെന്ന് കങ്കണ ചോദിച്ചിരുന്നു.
Read More: ട്വിറ്ററിൽ കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ പ്രതിഷേധം; അൺഫോളോ ചെയ്തതവർ മൂന്നു ലക്ഷത്തിലേറെ
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ നടക്കുന്നതിനിടെ, സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ നടൻ സൽമാൻ ഖാൻ, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നിർമാതാവ് ഏക്ത കപൂർ എന്നിവർക്കെതിരേ കേസെടുക്കാൻ ഹർജി നൽകിയിട്ടുണ്ട്. സെക്ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ ബീഹാർ മുസാഫർപുർ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ നീൽ നിതിൻ മുകേഷിന്റെ ഒരു വീഡിയോ ആണ്. വീഡിയോയിൽ, തന്റെ പേരിനെ കുറിച്ച് ഷാരൂഖ് ഖാനും സെയ്ഫ് അലിഖാനും പറഞ്ഞ ‘തമാശ’യോടുള്ള നീലിന്റെ പ്രതികരണമാണ് കാണാനാകുന്നത്. ഇരുവരും തന്നെ അപമാനിക്കുകയാണ് എന്ന് പറഞ്ഞ നീൽ, ഖാൻമാരോട് വായടയ്ക്കാനും പറഞ്ഞു.
his career also started ending from here. Just another Bollywood things #NeilNitinMukesh #nepotisminbollywood #Nepotism #nepotismkilledsushant #bycottkarnjohrgang #Bollywood #boycottbollywood #bycottkarnjohrgangmovie #BollywoodBlockedSushant #BoycottKaranJoharGang pic.twitter.com/bmsFxVLsg2
— sar_casm_speaks (@RajReddy_45) June 15, 2020
“ആദ്യമായി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പക്ഷേ നിങ്ങളുടെ ചോദ്യം എന്നെ അപമാനിക്കുന്നതാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, സാർ. എന്റെ പിതാവ് ഇവിടെ ഇരിക്കുന്നത് നിങ്ങൾക്ക് കണ്ടുകൂടെ. നിങ്ങൾ രണ്ടുപേരും വായടയ്ക്കുന്നതാകും നല്ലതെന്ന് എനിക്കു തോന്നുന്നു. ഇന്ന് ഇവിടെ എത്തി നിൽക്കുവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സാർ. ഈ അപമാനം ഞാൻ അർഹിക്കുന്നില്ല. നിങ്ങൾ എന്നോട് ചോദ്യം ചോദിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. പക്ഷേ, ഇത് ശരിയല്ല,” നീൽ പറയുന്നു.
സുശാന്തിന്റെ മരണം ബോളിവുഡിനെതിരെ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് മുപ്പത്തിനാലു വയസുകാരനായ സുശാന്തിനെ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ആറ് പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും അതിനു ശേഷമാണ് സുശാന്തിന് ക്ലിനിക്കൽ ഡിപ്രഷന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി അറിയാൻ സാധിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. “അദ്ദേഹത്തിന്റെ സഹോദരി, രണ്ട് മാനേജർമാർ, ഒരു പാചകക്കാരൻ, നടൻ മഹേഷ് ഷെട്ടി, കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ സ്ഥലത്തെത്തിയ കീമേക്കർ എന്നിവരുടെ മൊഴി ഞങ്ങൾ ഇതുവരെ രേഖപ്പെടുത്തി,” ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെ പറഞ്ഞു.