ലോക്ക്ഡൗൺ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുകയാണ് പലരും. തങ്ങളുടെ പ്രിയതാരങ്ങളുടെ പഴയകാല ചിത്രങ്ങളും വീഡിയോകളും പലരും തിരഞ്ഞു പിടിച്ച് പോസ്റ്റ് ചെയ്യുന്നുമുണ്ട്. ബോളിവുഡ് ക്വീനായ ഐശ്വര്യ റായ്‌യുടെ പഴയകാല വീഡിയോയാണ് താരത്തിന്റെ ഫാൻ പേജുകളിൽ നിറയുന്നത്.

1997 ൽ ഷൂട്ട് ചെയ്ത റിലീസാകാത്ത ‘രാധേശ്യാം സിതാരം’ ചിത്രത്തിലെ ഷൂട്ടിങ് സെറ്റിൽനിന്നുളളതാണ് വീഡിയോ. ചിത്രത്തിലെ ഗാനരംഗത്തിൽ നൃത്തം ചെയ്യുന്നതിന്റെ രംഗങ്ങളാണ് വീഡിയോയിലുളളത്. എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ലെഹങ്കയും നിറയെ ആഭരണങ്ങളും അണിഞ്ഞ ഐശ്വര്യയെ കണ്ടാൽ ആർക്കും കണ്ണെടുക്കാൻ തോന്നിയില്ല. ഐശ്വര്യയുടെ തന്നെ ‘ദിൽ കാ രിസ്ത’ എന്ന സിനിമയിലെ ഗാനമാണ് വീഡിയോയിൽ കേൾക്കാനാവുന്നത്.

അഭിഷേക് ബച്ചനുമായുളള വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന ഐശ്വര്യ മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും സിനിമയിലേക്കെത്തിയത്. 2018 ൽ പുറത്തിറങ്ങിയ ‘ഫന്നേ ഖാൻ’ ആണ് ഐശ്വര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന ‘ഗുലാബ് ജാമുൻ’ അണിയറയിൽ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Read Also: ഈ ചിത്രത്തിൽ മലയാളത്തിന്റെ ഒരു പ്രിയനടനുണ്ട്

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. അടുത്തിടെ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു മുൻപ് മണിരത്നത്തിന്റെ ‘ഇരുവർ’, ‘ഗുരു’, ‘രാവൺ’ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook