ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിക്കുനേരെ അഞ്ജാതന്റെ ആക്രമണ ശ്രമം. താരത്തിന്റെ സഹായിയെ ഒരാൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, തന്റെ സഹായികൾക്ക് നടുവിലുള്ള വിജയ് സേതുപതിക്ക് നേർക്ക് ഒരാൾ ഓടിയടുക്കുന്നതായി കാണാം. തുടർന്ന് ഇയാളെ സുരക്ഷാ ജീവനക്കാർ വളയുന്നതും വീഡിയോയിലുണ്ട്.
ഒരാൾ തന്റെ മേൽ ചാടാൻ ശ്രമിക്കുമ്പോൾ നടനെ സുരക്ഷാ ജീവനക്കാർ പിടിച്ച് നീക്കുന്നുണ്ട്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അജ്ഞാതനായ അക്രമിയെ വളയുകയും കൊണ്ടുപോകുകയും ചെയ്യുന്നു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പലരും താരം തന്നെ ആക്രമിക്കപ്പെട്ടതായി അവകാശപ്പെട്ടു.
ചൊവ്വാഴ്ച രാത്രി സേതുപതിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് നടനുവേണ്ടി നടപ്പാതയിലെ ആളുകളെ മാറ്റുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബെംഗളൂരു എയർപോർട്ട് പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
“നടൻ വിജയ് സേതുപതിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് നടന് വഴിയൊരുക്കാൻ ഒരാളെ തള്ളിയപ്പോൾ, ദേഷ്യത്തിൽ, ആ വ്യക്തി അയാളെ പിന്നിൽ നിന്ന് ചവിട്ടി. ഒരു തർക്കമുണ്ടായെങ്കിലും കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല,” ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
Also Read: November Release: നവംബറിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ