മുതിര്‍ന്ന അഭിനേത്രിയും ബി ജെ പി എം പിയുമായ ഹേമമാലിനി വാരണാസിയില്‍ നടന്ന ‘പ്രവാസി ഭാരതീയ ദിവസി’ല്‍ 90 മിനുറ്റ് ദൈര്‍ഘ്യമുള്ള നൃത്തം അവതരിപ്പിച്ചു. ചടങ്ങില്‍ സംബന്ധിച്ച കേന്ദ്ര മന്ത്രി സുഷ്മ സ്വരാജ്, ഹേമമാലിനിയുടെ നൃത്താവതരണത്തെ ‘അത്ഭുതം, അവിശ്വസനീയം, അകല്പനീയം’ എന്ന് വിശേഷിപ്പിച്ചു.

“നിങ്ങളുടെ പെര്‍ഫോര്‍മന്‍സിനെ വിലയിരുത്താന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. എന്റെ ജീവിതത്തില്‍ ആദ്യമായി, പ്രശസ്ത ടി വി ഷോയില്‍ നിന്നും, കടം കൊണ്ട വാക്കുകള്‍ ഉപയോഗിച്ച് വര്‍ണ്ണിക്കട്ടെ – അത്ഭുതം, അവിശ്വസനീയം, അകല്പനീയം,” സുഷ്മാ സ്വരാജ് ഹേമമാലിനിയോട് പറഞ്ഞു.

ഗംഗാ നദിയുടെ ചരിത്രവും ഇപ്പോള്‍ നദി നേരിടുന്ന മലിനീകരണവും പ്രതിപാദിക്കുന്ന നൃത്തനാടകത്തില്‍ ഗംഗാ ദേവിയുടെ വേഷത്തിലാണ് ഹേമമാലിനി എത്തിയത്. ഇതിന്റെ സംഗീതം അസിത് ദേശായി മകന്‍ അലാപ് ദേശായി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചത് സുരേഷ് വാട്കര്‍, കവിതാ കൃഷ്ണമൂര്‍ത്തി, ശങ്കര്‍ മഹാദേവന്‍, മിക സിംഗ് എന്നിവരാണ്. വസ്ത്രാലങ്കാരം നീതാ ലുല്ല, സ്പെഷ്യല്‍ എഫ്ഫക്റ്റ്‌സ് വിഭോര്‍ ഖണ്ടെല്വാള്‍.

“എന്റെ സ്വപ്നസാക്ഷാത്ക്കാരമായ ഗംഗ റിലീസിന് തയ്യാറായിരിക്കുന്നു. നാളെ പ്രവാസി ഭാരതീയ ദിവസത്തിലാണ് എന്റെ ഡാന്‍സ് ബാലെ അവതരിപ്പിക്കപ്പെടുന്നത്,” പരിപാടിയ്ക്ക് മുന്‍പ് നൃത്തനാടകത്തില്‍ നിന്നും ഒരു രംഗം ട്വീറ്റ് ചെയ്ത് കൊണ്ട് ഹേമമാലിനി പറഞ്ഞു.

Read in English Logo Indian Express

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടികള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു. പുതിയ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ പ്രവാസികള്‍ക്കുള്ള പങ്ക് എന്നതാണ് ഈ വര്‍ഷത്തെ വിഷയം. സമാപനചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ