Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

സിനിമ കാണാൻ പോയി കെമിസ്ട്രിയിൽ തോറ്റു; തിരശീലയിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര

റിസൾട്ട് വന്നതോടെ മുഹമ്മദ് കുട്ടിയെ ഡോക്ടറാക്കാം എന്ന മോഹം രക്ഷിതാക്കൾ അവസാനിപ്പിച്ചു

mammootty, mammootty films, mammootty family, mammooty age, mammootty birthday, mammootty fans, mammootty dulquer, mammootty first film, മമ്മൂട്ടി, മമ്മൂട്ടി ആദ്യചിത്രം, മമ്മൂട്ടി ദുല്‍ഖര്‍
mammootty-completes-48-years-in-cinema-fans-celebrate-with-twitter-hashtag-for-the-occasion 284466

മലയാള സിനിമയുടെ മെഗാസ്റ്റാർ, ഇന്ത്യൻ സിനിമയുടെ അഭിമാനം, പത്മശ്രീ ഭരത് ഡോക്ടർ മമ്മൂട്ടിയിലേക്കുള്ള മുഹമ്മദ് കുട്ടിയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ചെറുപ്പം മുതൽ മനസിൽ സിനിമ മാത്രം. തേവര എസ് എച്ച് കോളേജിൽ പഠിക്കാൻ പോകുമ്പോൾ എറണാകുളത്തേക്കുള്ള യാത്രകൂടിയായിരുന്നു അദ്ദേഹത്തിന്റെ മനസ് നിറയെ.

കോളേജിൽ പരീക്ഷ ദിനങ്ങളിലുൾപ്പെടെ ബോധക്ഷയം അഭിനയിച്ച്, മറ്റ് വിദ്യാർഥികൾ വീട്ടിലേക്ക് കൊണ്ടു പോകുന്നു എന്ന മട്ടിൽ സിനിമാ തിയേറ്ററിലേക്കുള്ള യാത്രകൾ. പഠനത്തിനും മുകളിൽ സിനിമയെ പ്രതിഷ്ഠിച്ച നടൻ.

കെമിസ്ട്രി പരീക്ഷയുടെ ദിവസമായിരുന്നു അടിമപ്പെണ്ണ് റിലീസ്. പരീക്ഷയെഴുതണോ സിനിമ കാണണോ എന്ന ചോദ്യം മുന്നിൽ. പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം നഷ്ടപ്പെടും. എന്നാൽ വഴി നീളെ കണ്ട എംജിആറിന്റേയും ജയലളിതയുടേയും പോസ്റ്ററുകളെക്കാൾ വലുതായിരുന്നില്ല കെമിസ്ട്രി പരീക്ഷ. റിസൾട്ട് വന്നതോടെ മുഹമ്മദ് കുട്ടിയെ ഡോക്ടറാക്കാം എന്ന മോഹം രക്ഷിതാക്കൾ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചമയങ്ങളുടെ സുൽത്താൻ എന്ന വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

അടുത്തിടെ സ്വന്തം നാടായ വൈക്കം ചെമ്പിലെ വീട്ടിൽ എത്തിയ മമ്മൂട്ടിയുടെ ഒരു പഴയകാല വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. മുണ്ടുടുത്ത് കുടയും ചൂടി ജനിച്ചുവളർന്ന നാട്ടിലെ ഓർമകളിലൂടെയും കളിച്ചുവളർന്ന ഇടങ്ങളിലൂടെയും യാത്ര ചെയ്യുന്ന മമ്മൂട്ടി. നാട്ടുകാരോട് കുശലം പറഞ്ഞും ഓർമകൾ പങ്കുവച്ചും തന്റെ നാടിനെ പരിചയപ്പെടുത്തുന്ന മമ്മൂട്ടി. ഇരുപത് വർഷത്തോളം പഴക്കമുള്ളതാണ് ഈ വീഡിയോ.

Read More: മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ

മുൻപ് തറവാട് വീട് പരിചയപ്പെടുത്തികൊണ്ടുള്ള മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇബ്രൂസ് ഡയറി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇബ്രാഹിം കുട്ടി വൈക്കത്തെ തങ്ങൾ ജനിച്ചുവളർന്ന, ബാല്യം ചെലവഴിച്ച വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പങ്കുവച്ചത്. ഏകദേശം 120 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള വീടാണത്. താനും മമ്മൂട്ടിയും മറ്റു സഹോദരന്മാരുമൊക്കെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ഈ വീട്ടിലാണെന്നും ഇബ്രാഹിംകുട്ടി ആ വീഡിയോയിൽ വിവരിച്ചിരുന്നു. വീട്ടിൽ മമ്മൂട്ടിയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന മുറിയും ഇബ്രാഹിംകുട്ടി വീഡിയോയിൽ കാണിച്ചിരുന്നു.

മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരാനും ആ ചിത്രങ്ങൾക്കു സാധിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Video about actor mammoottys life

Next Story
പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രk s chithra, k s chithra age, k s chithra songs, k s chithra hits, k s chithra birthday, k s chithra songs malayalam, k s chithra images, k s chithra tamil songs, k s chithra hindi songs list, k s chithra photos, k s chithra awards
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express