scorecardresearch
Latest News

കത്രീനക്ക് താലി ചാർത്തി വിക്കി; വിവാഹ ചടങ്ങിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ

“ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു,”കത്രീനയും വിക്കിയും കുറിച്ചു

vicky kaushal, katrina kaif, vickat, vicky katrina wedding photos, katrina kaif vicky kaushal wedding, katrina kaif vicky kaushal wedding photos, katrina, vicky, vicky kaushal and katrina kaif marriage date, katrina kaif and vicky kaushal wedding, katrina and vicky kaushal wedding, vicky katrina, katrina vicky kaushal, വിക്കി, വിക്കി കൗശൽ, കത്രീന, കത്രീന കൈഫ്, IE Malayalam

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വ്യാഴാഴ്ച വിവാഹിതരായി. ഇരുവരും അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചു.

“ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു.” ചിത്രങ്ങൾക്കൊപ്പും വിക്കിയും കത്രീനയും കുറിച്ചു.

രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹ ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായി.

ഇത് ബോളിവുഡിലെ ഏറ്റവും പുതിയ വമ്പൻ വിവാഹമായിരുന്നെങ്കിലും, വിവാഹത്തിന്റെ മുഴുവൻ കാര്യവും അതീവ രഹസ്യമായി സൂക്ഷിച്ചു. ഫോട്ടോകൾ എടുക്കില്ലെന്നതടക്കമുള്ള കരാറോട് കൂടിയായിരുന്നു വിവാഹത്തിൽ അതിഥികളെ പ്രവേശിപ്പിച്ചത്. നിർബന്ധിത ആർടി പിസിആർ പരിശോധനയ്ക്കും അതിഥികളെ വിധേയമാക്കിയിരുന്നു. മുഴുവൻ ചടങ്ങും ഗംഭീരവും എന്നാൽ രഹസ്യാത്മകവുമായ ഒരു കാര്യമായിരുന്നു.

മെഹന്തി, സംഗീത് എന്നീ ചടങ്ങുകൾ നടന്ന ദിവസങ്ങളിൽ (ഡിസംബർ ഏഴ്, എട്ട്) ചടങ്ങ് നടന്ന ജയ്പൂരിലേക്ക് പോകുന്ന വിവിധ അതിഥികളുടെ ഫോട്ടോകൾ പകർത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. കത്രീന കൈഫിന്റെ കുടുംബം മുതൽ ചലച്ചിത്ര നിർമ്മാതാവ് കബീർ ഖാൻ, നടി നേഹ ധൂപിയ, സംഗീതജ്ഞൻ ഗുരുദാസ് മാൻ തുടങ്ങി നിരവധി ആളുകൾ ജയ്പൂരിലേക്കുള്ള വിമാനത്തിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. മാൻ ചടങ്ങിൽ പെർഫോ ചെയ്തതായി റിപ്പോർട്ടുണ്ട്, അതുപോലെ ശങ്കർ, എഹ്‌സാൻ, ലോയ് എന്നിവരും പങ്കെടുത്തതായും റിപ്പോർട്ടുകളിൽ പറയുന്നു.

റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ, മൊത്തം 120 അതിഥികൾ ഈ ഹൈപ്രൊഫൈൽ വിവാഹത്തിൽ പങ്കെടുത്തു.

Also Read: കത്രീന- വിക്കി വിവാഹം: 80 കോടിയ്ക്ക് വിവാഹ വീഡിയോ വാങ്ങി ആമസോൺ

സംഗീത് രാത്രിയെ സംബന്ധിച്ചിടത്തോളം, ഇത് ഒരു വലിയ രീതിയിൽ സംഗീത പരിപാടികൾ നിറഞ്ഞതായിരുന്നു, മുകളിൽ പറഞ്ഞ അതിഥികൾ മാത്രമല്ല, വിക്കി കൗശലും കത്രീന കൈഫും പോലും ചടങ്ങിൽ ഡാൻസ് ചെയ്ത. “തെരി ഓർ”, “കാലാ ചഷ്മ” തുടങ്ങിയ ട്രാക്കുകൾ ഉൾപ്പെടെ കത്രീന തന്റെ വലിയ ഹിറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡിസംബർ എട്ടിന് ദമ്പതികൾ ഹൽദി ചടങ്ങും നടത്തിയിരുന്നു.

വരും ദിവസങ്ങളിൽ വിക്കിയുടെയും കത്രീനയുടെയും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വമ്പൻ സ്വീകരണം ഒരുക്കും.

“വിവാഹം പോലെ, ഹൽദിയും സംഗീതവും അവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള അടുപ്പമുള്ള ഒരു കാര്യമായിരിക്കും. വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന ഇവരുടെ സുഹൃത്തുക്കൾക്ക് കൗമാരപ്രായം മുതൽ ഇരുവരെയും അറിയാം. ഇപ്പോൾ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, ഉൾപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കായി അതിഥികളെ പരിമിതപ്പെടുത്താൻ വിക്കിയും കത്രീനയും ആഗ്രഹിച്ചു. ഇത് പറഞ്ഞുകഴിഞ്ഞാൽ, ദമ്പതികൾ തങ്ങളുടെ സിനിമാ സുഹൃത്തുക്കളുമായി പിന്നീടുള്ള തീയതിയിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നു. താമസിയാതെ ഒരു റിസപ്ഷൻ സംഘടിപ്പിക്കാൻ അവർ പദ്ധതിയിടുന്നു,” എന്ന് വിവാഹത്തെക്കുറിച്ച് അറിവുള്ല ഒരാൾ പറഞ്ഞു.

Also Read: എന്റെ കടുകട്ടി ഇംഗ്ലീഷ് കേട്ട് ഐശ്വര്യ ആദ്യം അമ്പരന്നു: അഭിഷേക് ബച്ചൻ

രണ്ട് വർഷം മുമ്പ് ഒരു ഫിലിം കമ്പാനിയൻ അഭിമുഖത്തിലാണ് കത്രീനയെയും വിക്കിയെയും ആദ്യമായി ഒരുമിച്ച് കാണുന്നത്. അതിനുശേഷം, കത്രീനയുടെയും വിക്കിയുടെയും ആരാധകർ ഇവരുടെ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. കോഫി വിത്ത് കരൺ എന്ന ടിവി ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, കത്രീന തന്നോടൊപ്പം ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേട്ട് വിക്കി ബോധരഹിതനായി നടിച്ചപ്പോൾ അവർ പരസ്പരം ഡേറ്റിംഗിലാണെന്ന കിംവദന്തി പരന്നു.

സർദാർ ഉദ്ദം ആണ് വിക്കിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ, സൂര്യവംശിയാണ് കത്രീനയുടേത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vicky kaushal ties the knot with katrina kaif see photo